മികച്ച നേട്ടം കൊയ്ത് ഫസ്റ്റ് അബുദാബി ബാങ്ക്; ആസ്തിയിലും പ്രവര്‍ത്തനത്തിലും മികച്ച നേട്ടം; പുതിയ ബ്രാഞ്ചുകളും തുറന്നുള്ള പ്രവര്‍ത്തനം; ബാങ്കിന്റെ മുന്നേറ്റം ഏറെ ശ്രദ്ധേയം

January 29, 2020 |
|
Banking

                  മികച്ച നേട്ടം കൊയ്ത് ഫസ്റ്റ് അബുദാബി ബാങ്ക്; ആസ്തിയിലും പ്രവര്‍ത്തനത്തിലും മികച്ച നേട്ടം; പുതിയ ബ്രാഞ്ചുകളും തുറന്നുള്ള പ്രവര്‍ത്തനം; ബാങ്കിന്റെ മുന്നേറ്റം ഏറെ ശ്രദ്ധേയം

യുഎഇയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായി മാറിയിരിക്കുകയാണ് ഫസ്റ്റ് അബുദാബി ബാങ്ക്.  ആസ്തിയിലും, പ്രവര്‍ത്തനത്തിലും മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണ് ഫസ്റ്റ് അബുദാബി ബാങ്ക്. യുഎഇയില്‍ വായ്പാ ശേഷിയിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ബാങ്കുകളിലൊന്നാണ് ഫസ്റ്റ് അബുദാബി ബാങ്ക്.  ബാങ്കിന്റെ അറ്റലാഭത്തിലടക്കം 2019 ല്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  ബാങ്കിന്റെ അറ്റലാഭത്തില്‍ നാല് ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തി.  ബാങ്കിന്റെ അറ്റലാഭം 12.5 ബില്യണ്‍  ദിര്‍ഹമായിരുന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.  2018 ല്‍  എഫ്എബിയുടെ അറ്റലാഭത്തില്‍ രേഖപ്പെടുത്തിയത് 12.0 ബില്യണ്‍ ദിര്‍ഹമാണ്.  ബാങ്ക് ഓഹരി വിപണിയില്‍  സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 

ബാങ്കിങ് മേഖല വലിയ വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോഴും ബാങ്കിന് മികച്ച നേട്ടം കൊയ്യാന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിലിയിരുത്തല്‍. ആഗോള മാന്ദ്യവും, മോശം ധനസ്ഥിതിയൊന്നും ബാങ്കിന്റെ പ്രവര്‍ത്തന മികവിനെ ബാധിച്ചിട്ടില്ല. തന്ത്രപ്രധാനമായ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനും ഡിജിറ്റല്‍ പദ്ധതികളില്‍ നിക്ഷേപം നടത്താനായത് ഉപഭോക്താക്കളുടെ ബാങ്കിംഗ് അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ബിസിനസുകളുടെ  പ്രവര്‍ത്തനവും  വര്‍ധിപ്പിക്കുന്നതിനും ഭാവി വളര്‍ച്ചയ്ക്കായി ഗ്രൂപ്പിനെ ഒരുക്കുന്നതിലും നേട്ടമായി. മാത്രമല്ല ബാങ്കിങ് മേഖലയെ ശക്തിപ്പെടുത്താന്‍ പുതിയ നീക്കങ്ങളാകും യുഎഇ ഭരണകൂടം ലക്ഷ്യമിടുക.  

ഓഹരി ഉടമകളെയടക്കം കാര്യമായി പരിഗണിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് നിലവില്‍ എഫ്എബി നടത്തുന്നത്.  മികച്ച സാമ്പത്തിക പ്രകടനം പരിഗണിച്ച് ബാങ്ക് ഓഹരിയുടമകള്‍ക്ക് ഓഹരിയൊന്നിന് 74 ഫില്‍സ് വിഹിതം നല്‍കാനും ധാരണായിട്ടുണ്ടെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം.  മാത്രമല്ല ബാങ്കിന്റെ വായ്പാ ശേഷിയില്‍ അടക്കം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  ബാങ്കിന്റെ വായ്പാ ശേഷിയില്‍ അടക്കം 16 ശതമാനം വര്‍ധനവാണ്  നിലവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല നാലാം പാദത്തില്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 3.08 ബില്യണ്‍ ദിര്‍ഹത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നിലവില്‍ മിഡില്‍ ഈസ്റ്റ് മേഖലയിലെ വിവിധയിടങ്ങളില്‍ പ്രവര്‍ത്തനം വ്യാപാപ്പിക്കാനുള്ള നീക്കത്തിലാണിപ്പോള്‍ ബാങ്ക്.  

സൗദിയിലും ബാങ്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു

യുഎഇയിലെ ഏറ്റവും വലിയ ബാങ്കായ ഫസ്റ്റ് അബുദാബി ബാങ്ക് സൗദിയില്‍ പുതിയ ബ്രാഞ്ച് തുറന്നതായി റിപ്പോര്‍ട്ട്. മാസങ്ങള്‍ക്ക് മുന്‍പാണ് ബാങ്ക് പുതിയ ബ്രാഞ്ച് തുറന്നത്.  ജിദ്ദയിലാണ് അബുദാബി ഫസ്റ്റ് ബാങ്ക് പുതിയ പ്രവര്‍ത്തനം ആരംഭിച്ചത്.  സൗദി അറേബബ്യന്‍ ധനകാര്യ അതോറിറ്റിയായ സമയില്‍  നിന്ന് ലൈസന്‍സ് ലഭിച്ചതിന് ശേഷമാണ് ബാങ്ക് ജിദ്ദയില്‍ പുതിയ ബ്രാഞ്ച് തുറക്കാന്‍ തീരുമാനം എടുത്തിട്ടുള്ളത്. സൗദിയില്‍ പുതിയ ബ്രാഞ്ച് തുറക്കുന്നതോടെ ബാങ്കിന്റെ പ്രവര്‍ത്തനം വിപുലീകരിക്കപ്പെടും. സൗദിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്നതോടെ അബുദാബി ഫസ്റ്റ് ബാങ്കിന്റെ പ്രവര്‍ത്തനം വിപുലീകരിക്കപ്പെടുമെന്നാണ് വിദഗ്ധരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഒരുവര്‍ഷത്തിനിടെ സൗദിയിലെ മൂന്നാമത്തെ ശാഖയാണ് അബുദാബിയിലെ ഫസ്റ്റ് ബാങ്കിന്റേത്.  

ബാങ്കിന്റെ പ്രവര്‍ത്തനത്തിലും വികസന പദ്ധതിയിലടക്കം വന്‍ മുന്നേറ്റമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. സൗദിയില്‍ ബാങ്കിന്റെ പ്രവര്‍ത്തനം വ്യാപിക്കുന്നതോടെ വന്‍ മുന്നേറ്റമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. അതേസമയം നടപ്പുവര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ബാങ്കിന്റെ അറ്റലാഭത്തില്‍ മൂന്ന് ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  ബാങ്കിന്റെ അറ്റലാഭം 3.11 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ അറ്റലാഭത്തില്‍ 3.032 ബില്യണായിരുന്നു രേഖപ്പെടുത്തിയിട്ടുള്ളത്.

Related Articles

© 2024 Financial Views. All Rights Reserved