രാജ്യത്തെ 14 സംസ്ഥാനങ്ങള്‍ക്ക് റവന്യൂക്കമ്മി നേരിടും;പതിനഞ്ചാം ധനകാര്യ കമ്മീഷന്‍

February 04, 2020 |
|
News

                  രാജ്യത്തെ 14 സംസ്ഥാനങ്ങള്‍ക്ക് റവന്യൂക്കമ്മി നേരിടും;പതിനഞ്ചാം ധനകാര്യ കമ്മീഷന്‍

മുംബൈ: കേരളത്തിന് വരുന്ന സാമ്പത്തിക വര്‍ഷത്തിലെ റവന്യു കമ്മി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 15323 കോടിരൂപ നല്‍കണമെന്ന് ശിപാര്‍ശ. പതിനഞ്ചാം ധനകാര്യ കമ്മീഷനാണ് ശിപാര്‍ശ നല്‍കിയത്. ഇതിന് പുറമേ പത്ത് ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളില്‍ മാലിന്യ നിര്‍മാര്‍ജനത്തിനും ശുദ്ധജലവിതരണത്തിനും വേണ്ടി പ്രത്യേക ധനസഹായവും ലഭിക്കും. കണ്ണൂര്‍,കോഴിക്കോട്,മലപ്പുറം,കൊച്ചി,കൊല്ലം ,തിരുവനന്തപുരം എന്നിവിടങ്ങളിലാണ് കേന്ദ്ര സഹായം ലഭിക്കുക. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ റവന്യുക്കമ്മി 31939 കോടിയായിരിക്കുമെന്നാണ് പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ വിലയിരുത്തല്‍. കേന്ദ്രത്തിന്റെ നികുതി വരുമാനത്തിന്റെ 1.943% കേരളത്തിനായി നിര്‍ദേശിച്ചത്.

16616 കോടിരൂപയാണിത്. ഇത് മതിയാവില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് 15323 കോടികൂടി  നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രത്തിന്റെ വിഹിതം ലഭിച്ചാലും കേരളം ഉള്‍പ്പെടെ പതിനാല് സംസ്ഥാനങ്ങള്‍ക്ക് റവന്യുക്കമ്മിയുണ്ടാകും. കേരളത്തിലെ ഗ്രാമ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ഗ്രാന്റായി 1628 കോടിയും നഗരതദ്ദേശസ്ഥാപനങ്ങള്‍ക്ക് 784 കോടിരൂപയും ലഭിക്കും. മാലിന്യനിര്‍മാര്‍ജ്ജനം ,ശുദ്ധജലവിതരണം എന്നിവയ്ക്ക് കണ്ണൂരിന് 46 കോടിരൂപയും ലഭിക്കും. കൊച്ചിക്ക് 59 കോടിയും കൊല്ലത്തിന് 31 കോടിരൂപയും കോഴിക്കോടിന് 57 കോടിയും മലപ്പുറത്തിന് 47 കോടിയും തിരുവനന്തപുരത്തിന് 47 കോടിരൂപയും തൃശൂരിന് 52 കോടിരൂപയും ലഭിക്കും. ആകെ 339 കോടിരൂപയാണ് ഈ വകയായി ലഭിക്കുക.

 

Related Articles

© 2024 Financial Views. All Rights Reserved