പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ ഇന്ത്യ താഴേക്ക്; ഒന്നാമന്‍ ജപ്പാന്‍

January 14, 2020 |
|
News

                  പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ ഇന്ത്യ താഴേക്ക്; ഒന്നാമന്‍ ജപ്പാന്‍

വാഷിങ്ടണ്‍: ലോക പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. ഹെന്‍ി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സിലാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പത്ത് സ്ഥാനങ്ങള്‍ താഴ്ന്ന് 74ാം റാങ്കില്‍ നിന്നും 84 ലേക്ക് കൂപ്പുകുത്തിയത്. മുന്‍കൂട്ടി വിസയില്ലാതെ പാസ്‌പോര്‍ട്ടുമായി സഞ്ചരിക്കാവുന്ന രാജ്യങ്ങളിലുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഹെന്‍ലി പാസ്‌പോര്‍്ട് റാങ്കിങ് നടത്തുന്നത്. ഓരോ റാങ്കും ഒന്നിലധിക രാജ്യങ്ങള്‍ക്ക് നല്‍കാമെന്നിരിക്കേ, മൗറിറ്റാനിയ,താജിക്കിസ്ഥാന്‍ എന്നി രാജ്യങ്ങളുമായി ചേര്‍ന്ന് 84ാം റാങ്കാണ് ഇന്ത്യ പങ്കിടുന്നത്.

ഇത്തരത്തില്‍ നോക്കിയാല്‍ 147 രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യയേക്കാള്‍ മികച്ചതാണ്. 58 രാജ്യങ്ങളിലേക്കാണ് വീസയില്ലാതെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി സഞ്ചരിക്കാനാകുക. പട്ടികയില്‍ ഒന്നാംസ്ഥാനം ജപ്പാനാണ്. ജപ്പാന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 191 രാജ്യങ്ങളിലേക്ക് വീസയില്ലാതെ സഞ്ചരിക്കാന്‍ സാധിക്കും. 190 രാജ്യങ്ങളിലേക്ക് വീസയില്ലാതെ പോകാന്‍ സാധിക്കുന്ന സിംഗപ്പൂര്‍ രണ്ടാംസ്ഥാനത്തും 189 രാജ്യങ്ങളിലേക്ക് വീസ വേണ്ടാത്ത ദക്ഷിണ കൊറിയ,ജര്‍മനിയുമാണ് മൂന്നാംസ്ഥാനം നേടിയത്. വെറും 26 രാജ്യങ്ങളില്‍ മാത്രം വീസ വേണ്ടാത്ത അഫ്ഗാനിസ്ഥാനാണ് പട്ടികയില്‍ ഏറ്റവും അവസാനക്കാരന്‍. 32 പോയിന്റുകളുമായി സൊമാലിയയും പാകിസ്്താനും 104ാം സ്ഥാനത്താണ് ഉള്ളത്.

Related Articles

© 2024 Financial Views. All Rights Reserved