കെഎസ്‌ഡിപിക്ക്‌ 25 കോടി രൂപ; തുക ഹാൻഡ് സാനിറ്റൈസറിന്റെയും മരുന്നുകളുടെയും നിർമ്മാണം വർധിപ്പിക്കാൻ

March 25, 2020 |
|
News

                  കെഎസ്‌ഡിപിക്ക്‌  25 കോടി രൂപ; തുക ഹാൻഡ് സാനിറ്റൈസറിന്റെയും മരുന്നുകളുടെയും നിർമ്മാണം വർധിപ്പിക്കാൻ

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ  സജീവ പങ്കുവഹിക്കുന്ന പൊതുമേഖലാസ്ഥാപനമായ കെഎസ്‌ഡിപിക്ക്‌ (കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആൻഡ്‌ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്‌)  25 കോടി രൂപ അനുവദിച്ചു. ടെൻഡറില്ലാതെ അസംസ്‌കൃതവസ്‌തുക്കൾ വാങ്ങാനും അനുമതി  നൽകി. ഹാൻഡ് സാനിറ്റൈസറിന്റെയും മരുന്നുകളുടെയും നിർമാണം വർധിപ്പിക്കാൻ താൽക്കാലികാടിസ്ഥാനത്തിൽ 100 ജീവനക്കാരെ നിയമിക്കും. കോവിഡ് ബാധിതർക്ക്‌ നൽകുന്ന മരുന്നുകളുടെ ഉൽപ്പാദനം വർധിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. പാരസെറ്റമോൾ, അസിത്രോമൈസിൻ, അമോക്‌സിലിൻ തുടങ്ങിയ മരുന്നുകളാണ്‌ കെഎസ്ഡിപി ഉൽപ്പാദിപ്പിക്കുന്നത്‌.

സാനിറ്റൈസർ നിർമാണത്തിന് നാല് ലക്ഷം ലിറ്റർ സ്പിരിറ്റ് എക്‌സൈസ് വകുപ്പിൽ നിന്ന് ലഭ്യമാക്കും. ഡ്രോപ്പറോടുകൂടിയ 35 ലക്ഷം സാനിറ്റൈസർ ബോട്ടിൽ ലഭ്യമാക്കും. കേരള സ്‌റ്റേറ്റ് മെഡിക്കൽ സർവീസസ് കോർപറേഷന് ആവശ്യമായ സാനിറ്റൈസർ നൽകിയശേഷം മറ്റു സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും നൽകണം. സ്പിരിറ്റും സാനിറ്റൈസറും സ്‌റ്റോക്ക് ചെയ്യാൻ ആവശ്യമായ സൗകര്യം ഏർപ്പെടുത്തും. മന്ത്രിമാരായ ഇ പി ജയരാജന്റെയും തോമസ് ഐസക്കിന്റെയും നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം.

Related Articles

© 2024 Financial Views. All Rights Reserved