ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡിങ്ങില്‍ ഇന്ത്യ മുന്നില്‍; മൂന്ന് മാസത്തിനുള്ളില്‍ നടന്നത് 4.8 ബില്ല്യണ്‍ ഡൗണ്‍ലോഡുകള്‍

May 23, 2019 |
|
Lifestyle

                  ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡിങ്ങില്‍ ഇന്ത്യ മുന്നില്‍; മൂന്ന് മാസത്തിനുള്ളില്‍ നടന്നത് 4.8 ബില്ല്യണ്‍ ഡൗണ്‍ലോഡുകള്‍

സ്മാര്‍ട്ട്‌ഫോണുകളും അപ്ലിക്കേഷനുകളും ദിനംപ്രതി കൂടി വരികയാണ്. 2019 ലെ  ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം ഇന്ത്യക്കാരുടെ മൊബൈല്‍ ഫോണുകളില്‍ നടന്നത്  അപ്ലിക്കേഷനുകളുടെ 4.8 ബില്ല്യണ്‍ ഡൗണ്‍ലോഡുകളാണ്. ജനപ്രിയമായ ഒരുപാട് പുതിയ അപ്ലിക്കേഷനുകളുടെ സ്വാധീനം സ്മാര്‍ട്ട്‌ഫോണിന്റെ വളര്‍ച്ചാരംഗത്ത് വലിയ മാറ്റമുണ്ടാക്കി. മാര്‍ക്കറ്റ് ഇന്റലിജന്‍സ് കമ്പനിയായ സെന്‍സര്‍ ടവര്‍ ആണ് കണക്കുകള്‍ പുറത്തു വിട്ടത്. 

പുതിയ ഇന്‍സ്റ്റാളുകളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യയാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. യുഎസിന്റെ മൂന്ന് ബില്ല്യണ്‍ കണക്കുകളെയാണ് ഇന്ത്യ മറികടന്നത്. ടിക്ടോക്ക്, വാട്‌സ് ആപ്പ്, ലൈക്, ഹോട്ട് സ്റ്റാര്‍, ഫേസ്ബുക്ക്, മെസഞ്ചര്‍, ഷെയറിറ്റ്, ഹെലോ, എംഎക്‌സ് പ്ലേയര്‍, യുസി ബ്രൗസര്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനുകള്‍. ഇന്ത്യന്‍ ആപ്ലിക്കേഷന്‍ ഇക്കോസിസ്റ്റം അമേരിക്കന്‍, ചൈനീസ് ഇന്റര്‍നെറ്റ് കമ്പനികളുടെ മേല്‍നോട്ടത്തിലാണ്.

ആ ലിസ്റ്റിലെ ഒരേയൊരു ഇന്ത്യന്‍ കമ്പനിയാണ് എംഎക്‌സ് പ്ലേയര്‍. ടൈംസ് ഇന്റര്‍നെറ്റ് എന്ന ഡിജിറ്റല്‍ ആര്‍മ്മാണ് എം എക്‌സ് പ്ലേയേറിന്റെ ഉടമസ്ഥര്‍. ദി എകണോമിക് ടൈംസ് പ്രസിദ്ധീകരണവും ഇവരുടേതാണ്. വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക്, മെസഞ്ചര്‍ എന്നിവ ഫേസ്ബുക്ക് അപ്ലിക്കേഷന്റെ ഭാഗം തന്നെയാണ്. ടിക്ക്‌ടോക്കും ഹെലോയും ചൈനയുടെ ബൈറ്റഡന്‍സ് ഉടമസ്ഥതയിലുള്ളതാണ്. ചൈനയിലെ ബിജോ ടെക്‌നോളജിയുടെ ഉടമസ്ഥത പോലെ. അലിബാബ യുസി ബ്രൗസറാണ് ഉപയോഗിക്കുന്നത്. ഷെയറിറ്റ് സ്ഥാപിച്ചത് മൈക്കല്‍ ക്യുയുവാണ്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡുകള്‍ സ്ഥിരമായി വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2016 കളുടെ അവസാനത്തോടെ, റിലയന്‍സ് ജിയോ മൊബൈല്‍ സേവനത്തിന്റെ ഭാഗമായി ടെലികോം കമ്പനികള്‍ക്കിടയില്‍ ഡാറ്റസേവനങ്ങളുടെ വലിയൊരു മത്സരം തന്നെ നടക്കുകയായിരുന്നു. രാജ്യത്ത് ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗിനുള്ള വലിയൊരു സാധ്യതയാണ് നടന്നുകൊണ്ടിരിക്കുന്നത്. 400 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ ഓരോ വര്‍ഷവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 

 

 

Related Articles

© 2024 Financial Views. All Rights Reserved