സീഡിങ് കേരളയില്‍ 70 കോടി നിക്ഷേപം

February 10, 2020 |
|
News

                  സീഡിങ് കേരളയില്‍ 70 കോടി നിക്ഷേപം

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച നിക്ഷേപകസംഗമമായ സീഡിങ് കേരളയില്‍ പുതു സംരംഭങ്ങള്‍ക്ക് ലഭിച്ചത് എഴുപത് കോടി രൂപയുടെ നിക്ഷേപ പ്രഖ്യാപനം. സീഡിങ് കേരളയുടെ സമാപനത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടന്നത്. എന്‍ട്രി,സ്‌പോര്‍ട്‌സ്ഹുഡ്,ആസ്‌ട്രോവിഷന്‍,ബംബെറി,ഐലൗ നയന്‍ മന്ത്‌സ്, സാപ്പി ഹയര്‍ആപ്പ് തുടങ്ങിയവയാണ് നിക്ഷേപം ലഭിച്ച പ്രധാന നവസംരംഭങ്ങള്‍. തൊഴില്‍ മത്സര പരീക്ഷകളില്‍ സഹായിക്കുന്ന ഏറെ ജനപ്രിയമായ ആപ്പായ എന്‍ട്രി. രാജ്യത്തെ വിവിധ പിഎസ്സികള്‍,ബാങ്കിങ് മേഖല,കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ മത്സര പരീക്ഷകള്‍ തുടങ്ങിയവയില്‍ പ്രയോജനപ്രദമാണ് ഈ ആപ്പ്. ഗുഡ് ക്യാപിറ്റല്‍ എന്ന വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടാണ് നിക്ഷേപം നടത്തിയത്.

ബാഡ്മിന്റണ്‍,ഫുട്‌ബോള്‍ എന്നിവ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ക്ലബ് ശ്യംഖലയായ സ്‌പോര്‍ട്‌സ്ഹുഡ്. 21 ക്ലബുകളിലായി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് ക്ലബ് ശ്യംഖലയാണ് ഇവരുടേത്. ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീഫണ്ടാണ് സ്‌പോര്‍ട്‌സ് ഹുഡില്‍ നിക്ഷേപം നടത്തിയിട്ടുള്ളത്. പത്ത് ഭാഷകളില്‍ വേദാഷ്ഠിത ജ്യോതിഷ സേവനം നല്‍കുന്ന ആസ്‌ട്രോവിഷനില്‍ വിവാഹപോര്‍ട്ടലായ മാട്രിമോണി ഡോട്‌കോം ആണ് നിക്ഷേപം നടത്തിയത്. പരിസ്ഥിതി സൗഹാര്‍ദ്ദ ഡയപ്പര്‍ നിര്‍മാണ സ്ഥാപനമായ ബംബെറി കേരളാ എയ്ഞ്ചല്‍ നെറ്റ് വര്‍ക്കിലെ ഒരു സംഘം നിക്ഷേപകരാണ് നിക്ഷേപം നടത്തിയിരിക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved