യുഎഇയില്‍ നോട്ട് ഇടപാടുകള്‍ കുറഞ്ഞു; ഡിജിറ്റല്‍ പണമിടപാടുകളില്‍ വന്‍ വര്‍ധനവ്

July 17, 2019 |
|
News

                  യുഎഇയില്‍ നോട്ട് ഇടപാടുകള്‍ കുറഞ്ഞു; ഡിജിറ്റല്‍ പണമിടപാടുകളില്‍ വന്‍ വര്‍ധനവ്

ദുബായ്: യുഎഇയില്‍ ഡിജിറ്റല്‍ പണമിടപാടുകളില്‍ വന്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. നോട്ട് ഇടപാടുകളില്‍ നിന്ന്  വ്യത്യസ്തമായി യുഎഇയില്‍ ഡിജിറ്റല്‍ പണമിടപാട് അധികരിച്ചുവെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. യുഎഇ ഭരണകൂടത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ കോംപറ്റീറ്റിവ്‌നെസ്സ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് യുഇയിലെ ഡിജിറ്റല്‍ പണമിടപാട്  90 ശതമാനമായി വര്‍ധിച്ചതെന്ന് ചൂണ്ടിക്കാട്ടിയത്. എടിഎം ഉപയോക്താക്കളുടെ എണ്ണത്തില്‍ 100 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. യുഎഇയില്‍ നോട്ട് ഇടപാടുകള്‍ കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 

മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ഉപയോഗം എന്നിവയുടെ ഉപയോഗത്തിലുള്ള വര്‍ധനവ് മൂലമാണ് യുഎഇയിലെ ഡിജിറ്റല്‍ ഇടപാടില്‍ വന്‍ വര്‍ധനവുണ്ടായിട്ടുള്ളത്. യുഎഇയിലെ 19 ബാങ്കിങ് സര്‍വീസ് മേഖലകളെ കേന്ദ്രീകരിച്ചാണ് ഫെഡറല്‍ അതോറ്റി ഓഫ് കോംപറ്റീറ്റിവ്‌നെസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഡിജിറ്റല്‍ ബാങ്കിങ് ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന ആപ്ലിക്കേഷനിലടക്കം വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഏകദേശം 5.4 മില്യണ്‍ ആപ്ലിക്കേഷനാണ് ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് യുഎഇയിലെ ഡിജിറ്റല്‍ പണമിടപാടുകാര്‍ ഇന്‍സ്റ്റാല്‍ ചെയ്തിട്ടുള്ളത്. 

വേഗത്തില്‍ പണമിടപാട് നടത്താനുള്ള ഉപയോക്താക്കളുടെ താത്പര്യമാണ് യുഇയിലെ ഡിജിറ്റല്‍ പണമിടപാടില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്യത്ത് നോട്ട് ഇടപാടുകള്‍ കുറഞ്ഞതിന്റെ സൂചനയാണ് ഡിജിറ്റല്‍ ഇടപാട് വര്‍ധിക്കാന്‍ കാരണമായിട്ടുള്ളത്. യുഎഇയിലെ ഡിജിറ്റല്‍ രംഗത്തുള്ള വളര്‍ച്ചയുടെ ഫലമായാണ് ഡിജിറ്റല്‍ ബാങ്കിങ് സംവിധാനം ശക്തിപ്പെടാന്‍ കാരണമായത്. 

 

Related Articles

© 2024 Financial Views. All Rights Reserved