Latest News കാലാവസ്ഥയെ പ്രതിരോധിക്കാന്‍ 10 ബില്യണ്‍ ഡോളര്‍ സംഭാവന നല്‍കി ജെഫ് ബെസോസ്; ലോക കോടീശ്വരന്റെ സംഭാവന മുന്‍പ് നേരിട്ട ആക്ഷേപങ്ങളെയും പരിഹാസങ്ങളെയും ചെറുക്കാന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ ഓഹരി വിലയില്‍ വന്‍ ഇടിവ്; രേഖപ്പെടുത്തിയത് കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ് ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍; രൂപയുടെ മൂല്യത്തിലും ഇടിവ്; സെന്‍സെക്‌സ് 161.31 പോയിന്റ് താഴ്ന്നു; 1570 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തില്‍ ഇഗ്നിസ് ഫേസ് ലിഫ്റ്റ് അവതരിപ്പിച്ചു; സവിശേഷതകള്‍ അറിയാം 120 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി; സോണിക്ക് വെല്ലുവിളി ചൈനീസ് കമ്പനികള്‍; ചൈനീസ് കമ്പനികളുടെ കട്‌നന്നും സോണിക്ക് ഭീഷണിയാകുന്നത് എങ്ങനെ

ഫേസ്ബുക്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള നീക്കം ശക്തമാകുമ്പോള്‍ ആശങ്കകളും ഉയരെ തന്നെ; സോഷ്യല്‍ മീഡിയാ ലിങ്കിങ്ങുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ ഇവ

August 24, 2019 |
|
News

                  ഫേസ്ബുക്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള നീക്കം ശക്തമാകുമ്പോള്‍ ആശങ്കകളും ഉയരെ തന്നെ; സോഷ്യല്‍ മീഡിയാ ലിങ്കിങ്ങുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ ഇവ

ഡല്‍ഹി: ആധാറും തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ ഒരുക്കങ്ങള്‍ ആരംഭിക്കുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് സമൂഹ മാധ്യമമായ ഫേസ്ബുക്കും ആധാറുമായി ബന്ധിപ്പിക്കണമെന്നും ഇപ്പോള്‍ ആവശ്യങ്ങള്‍ ഉയരുന്നത്. ഇക്കാര്യത്തില്‍ ഫേസ്ബുക്കിനോട് സുപ്രീം കോടതി വിശദീകരണം തേടിയിരുന്നു. ഈ വേളയിലാണ് സമൂഹ മാധ്യമവും ആധാറും തമ്മില്‍ ലിങ്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സാധാരണക്കാര്‍ക്ക് ആശങ്കകളും വര്‍ധിക്കുന്നത്. ഇത്തരത്തില്‍ ആധാറുമായി ലിങ്ക് ചെയ്താല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാമെന്ന നിര്‍ദ്ദേശം അധികൃതര്‍ മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും സ്വകാര്യതയേയും അത് ബാധിക്കുമെന്ന് ഇതിനെ എതിര്‍ക്കുന്ന മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നു.

എന്നാല്‍ സൈബര്‍ ക്രിമിനലുകളെ തിരിച്ചറിയാന്‍ മാര്‍ഗ്ഗമില്ലാതാവുന്ന പ്രശ്നത്തെ ആധാര്‍ ബന്ധിപ്പിക്കുന്നതിലൂടെ മറികടക്കാന്‍ സാധിക്കുമെന്നാണ് ഒരുപക്ഷം വിശ്വസിക്കുന്നത്. സോഷ്യല്‍ മീഡിയ കമ്പനികള്‍ സര്‍ക്കാരുമായി സഹകരിക്കാത്തത് മറ്റൊരു വെല്ലുവിളിയാണ്. പല കമ്പനികളും വിദേശ രാജ്യങ്ങളിലാണെന്നതിനാല്‍ നടപടികളും അസാധ്യമാണ്.

ആധാര്‍ സോഷ്യല്‍ മീഡിയ പ്രൊഫൈലുമായി ലിങ്ക് ചെയ്യണം എന്ന വ്യവസ്ഥയ്കകത്ത് വരുന്ന മറ്റൊരു പ്രധാന വെല്ലുവിളി ആധാര്‍ ആക്റ്റിലെ സെക്ഷന്‍ 57ന്റെ ലംഘനമാണ്. ബാങ്കുകളടക്കമുള്ള കുറച്ച് സ്ഥാപനങ്ങള്‍ക്ക് മാത്രമേ eKYC വഴി ആധാര്‍ വിവരം ശേഖരിക്കാന്‍ അവകാശമുള്ളു. സ്വകാര്യ കമ്പനികള്‍ ആധാര്‍ വിവരം ശേഖരിക്കുന്നത് സെക്ഷന്‍ 57ന്റെ ലംഘനമാണ്. ആധാറിന്റെ ഉപയോഗം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അടക്കമുള്ള സെക്ഷന്‍ 57 ന് വേണ്ടിമാത്രമാണ്. ആധാര്‍ ഉപയോഗം സംബന്ധിച്ച ഈ സുപ്രിം കോടതി ഉത്തരവും സോഷ്യല്‍ മീഡിയയുമായി ബന്ധിപ്പിക്കുന്നതിന് വൈരുദ്ധ്യമാണ്.

സോഷ്യല്‍ മീഡിയ രേഖകള്‍ രാജ്യ താല്‍പര്യത്തെ മുന്‍നിര്‍ത്തി മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടും വോട്ടര്‍ ഐഡിയും ആധാറുമായിബന്ധിപ്പിക്കണം എന്ന തീരുമാനത്തെക്കാള്‍ സൈബര്‍ ലോകത്ത് ചര്‍ച്ചയാകുന്നത് സോഷ്യല്‍ മീഡിയ പ്രൊഫൈലുമായി ബന്ധിപ്പിക്കുന്നതാണ്. തിരഞ്ഞെടുപ്പുകളില്‍ വരെ സ്വാധിനമുണ്ടാക്കാന്‍ സോഷ്യല്‍ മീഡിയ ഡാറ്റകള്‍ക്ക് സാധിക്കുന്ന അവസരത്തില്‍ വളരെ പ്രധാനപ്പെട്ട ഡാറ്റ പ്രൈവറ്റ് കമ്പനികള്‍ക്ക് കൈമാറുന്നത് കരുതല്‍ വേണ്ട നടപടിയാണ്.

സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറുന്നതില്‍ ഇടനിലക്കാര്‍ എല്ലാകാലത്തും എതിരായിരുന്നു. ഇന്റര്‍നെറ്റ് ഫ്രീഡം ഫൌണ്ടേഷന്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഓണ്‍ലൈന്‍ ലോകവും അത് മുന്നോട്ടുവയ്ക്കുന്ന സാധ്യതകളും ആളുകള്‍ക്ക് തുറന്നു പറച്ചിലിന്റെയും വെളിപ്പെടുത്തലുകളുടെയും വലിയ സാധ്യതകളെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്. #MeToo ക്യാംപെയിന്‍ ഇതിന് ഉദാഹരണമായി ഫൌണ്ടേഷന്‍ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved