ബിഎസ്എന്‍എല്‍ എംടിഎന്‍എല്‍ വിആര്‍എസ് പദ്ധതിക്ക് വിജയം; ആകെ അപേക്ഷിച്ചത് 92,700 പേര്‍

December 05, 2019 |
|
News

                  ബിഎസ്എന്‍എല്‍ എംടിഎന്‍എല്‍ വിആര്‍എസ് പദ്ധതിക്ക് വിജയം; ആകെ അപേക്ഷിച്ചത് 92,700 പേര്‍

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ടെലികോം  കമ്പനിയായ ബിഎസ്ന്‍എല്ലും, എംടിഎന്‍എല്ലും പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി  നടപ്പിലാക്കിയ സ്വയം വിരമിക്കല്‍ പദ്ധതിക്ക് ആകെ അപേക്ഷ നല്‍കിയത് 92,700 പേരെന്ന് റിപ്പോര്‍ട്ട്.  ഇന്നലെ വിആര്‍എസ് പദ്ധതിക്ക് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിച്ചിരിക്കെയാണ് കണക്കുകള്‍ പുറത്തുവന്നത്.  

നിലവിവില്‍ വിആര്‍എസ് പദ്ധതിയിലേക്ക് 78,300 ജീവനക്കാരും. 14,378 പേരും സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയിട്ടുള്ളത്. എംടിഎന്‍എല്‍, ബിഎസ്എന്‍എല്‍ ലയനം പ്രഖ്യപിക്കപ്പെട്ടതോടെ എംടിഎന്‍എല്ലിലെ 76 ശതമാനം ജീവനക്കാരും വിആര്‍എസിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  നലിവല്‍ ബിഎസ്എന്‍ല്ലിലെ പകുതയോളം ജീവനക്കാര്‍ വിരമിക്കലിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം വിആര്‍എസ് പദ്ധതിക്ക് അപേക്ഷ നല്‍കിയവിരില്‍ നിന്ന് വേറെയും 6,000 പേര്‍ വേറെയും വിരമിക്കല്‍ നടത്തിയിട്ടുണ്ട്.  

ബിഎസ്എന്‍എല്ലിന്റെ വിആര്‍എസ് പദ്ധതിക്ക് പൂര്‍ണ വിജയം കൈവരിക്കാന്‍ സാധിച്ചുവെന്നാണ് ഈ കണക്കുകളിലൂടെ വ്യക്തമാകുന്നത്. അതേസമയം വിആര്‍എസ് പദ്ധതിയിലൂടെ ബിഎസ്എ്ന്‍ല്ലിന്റെ നഷ്ടം നികത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.  ബിഎസ്എന്‍എല്‍ ജീവനക്കാരുടെ എണ്ണം കുറക്കുന്നതിലൂടെ  88000 കോടി രൂപയോളം ശമ്പള ചിലവില്‍ ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.  നിലവില്‍  ശമ്പളത്തിന് മാത്രമായി 14,000 കോടി രൂപയോളമാണ് ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് വേണ്ടി ചിലവഴിക്കുന്നത്.  

അടുത്ത ആറ് മാസത്തിനുള്ളില്‍ ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി 4ജി സേവനം നടപ്പിലാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം വിആര്‍എസ് പദ്ധതിയോട് ചില പകുതിയിലധികം ജീവനക്കാര്‍ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടാകും. ഇതോടെ ബിഎസ്എന്‍എല്‍ നടപ്പിലാക്കാനുദ്ദേശിച്ച സേവനങ്ങളില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉമ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.  സാമ്പത്തിക ്പ്രതിസന്ധികള്‍ മൂലമാണ് ബിഎസ്എന്‍എല്‍ സ്വയം വിരമിക്കല്‍ പദ്ധതി നടപ്പിലാക്കിയത്. ബിഎസ്എന്‍എല്ലിന്റെ ആകെ കടം  4,000 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  

സാമ്പത്തിക പ്രതിസന്ധി മൂലം ബിഎസ്എന്‍എല്‍ ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങികിടക്കുന്ന അവസ്ഥായാണുള്ളത്. ശമ്പളത്തിന് മാത്രമായി ഭീമമായ തുക കണ്ടെത്തേണ്ട അവസ്ഥായാണ് കമ്പനിക്ക് ഇപ്പോള്‍ ഉള്ളത്. അതേസമയം ചിലവിനത്തിലടക്കം കമ്പനിക്ക് ഭീമമായ തുകയാണ് ഇപ്പോള്‍ നേരിടേണ്ടി വന്നിട്ടുള്ളത്. ബിഎസ്എന്‍എല്ലിന് ഭീമമായ തുകയുടെ നഷ്ടമാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്. നടപ്പുവര്‍ഷം മാത്രം ബിഎസ്എന്‍എല്ലിന് 13,804 കോടി രൂപയുടെ നഷ്ടമാണ് ആകെ ഉണ്ടായിട്ടുള്ളത്. എന്നാല്‍ പൊതുമേഖലാ ടെലികോം കമ്പനിയുടെ ആകെ നഷ്ടം 2018 മാത്രം രേഖപ്പെടുത്തിയത് 90,000 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

Related Articles

© 2024 Financial Views. All Rights Reserved