മിഡില്‍ ഈസ്റ്റിലെ ഏറ്റവും സുരക്ഷയുള്ള നഗരങ്ങളില്‍ ഇടംപിടിച്ച് ദുബായ്

March 15, 2019 |
|
News

                  മിഡില്‍ ഈസ്റ്റിലെ ഏറ്റവും സുരക്ഷയുള്ള നഗരങ്ങളില്‍ ഇടംപിടിച്ച് ദുബായ്

ദുബായ്: മിഡില്‍ ഈസ്റ്റില്‍ ഏറ്റവും സുരക്ഷിതമായ നഗരങ്ങള്‍ ദുബായിയും അബുദാബിയുമാണെന്ന് റിപ്പോര്‍ട്ട്.മെര്‍സര്‍ തയ്യാറാക്കിയ ആന്വവല്‍ ക്വാളിറ്റി ഓഫ് ലിവിങ് എന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അബുദായി നഗരത്തിനും, ദുബായ് നഗരത്തിനും കൂടുതല്‍ പ്രത്യേകതയുള്ളതായാണ് പഠനത്തിലൂടെ ചൂണ്ടിക്കാണിക്കുന്നത്. ജീവിത നിലവാരത്തെയും, ആരോഗ്യം, ശുചിത്വം, എന്നിങ്ങനെയുള്ള അടിസ്ഥാന കാര്യങ്ങളിലും ഈ രണ്ട് നഗരങ്ങള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. 

മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ നഗരങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍ 39 ഓളം ഘടകങ്ങളാണ് പഠന റിപ്പോര്‍ട്ടിന്റെ നിഗമനം തയ്യാറാക്കാന്‍ ഗവേഷകര്‍ ഉപയോഗിച്ചത്. ആരോഗ്യം രാഷ്ടീയം, സാമ്പത്തികം., ശുചിത്വം, വിദ്യാഭ്യാസം എന്നീ ഘടകങ്ങളാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. 39 ഓളം വിഭാഗങ്ങളാണ് ഗവേഷകര്‍ പഠന റിപ്പോര്‍ട്ട് തയ്യാറാക്കാനായി ഉപയോഗിച്ചത്.

 

Related Articles

© 2019 Financial Views. All Rights Reserved