തെരഞ്ഞെടുപ്പ് സീസണില്‍ പരസ്യനിരക്കുകള്‍ ഉയരുന്നു; പ്രചാരണങ്ങള്‍ക്കായി ചെലവിടുന്നത് 4,000 കോടി രൂപ വരെ

March 15, 2019 |
|
News

                  തെരഞ്ഞെടുപ്പ് സീസണില്‍ പരസ്യനിരക്കുകള്‍ ഉയരുന്നു; പ്രചാരണങ്ങള്‍ക്കായി ചെലവിടുന്നത്  4,000 കോടി രൂപ വരെ

ഏപ്രില്‍ 11 ന് ആരംഭിക്കുന്ന ഏഴ് ഘട്ടങ്ങളായുള്ള പൊതുതിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ ഇന്ത്യ തയ്യാറാകുമ്പോള്‍ രാഷ്ട്രീയ പരസ്യത്തിനായുള്ള പരസ്യ നിരക്കുകളെല്ലാം   ഇരട്ടിപ്പിക്കുകയാണ്. 2019 ലെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് രാഷ്ട്രീയ പരസ്യ ചെലവുകള്‍ക്കായി പുതിയ റെക്കോര്‍ഡ് സ്ഥാപിക്കുമെന്ന് പ്രമുഖ മാധ്യമ കമ്പനികളും ബ്രോഡ്കാസ്റ്റുകളും പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ചിലര്‍ 4,000 കോടി രൂപ വരെ ചിലവിടുന്നുണ്ട്.  2014 ലെ തിരഞ്ഞെടുപ്പില്‍ നിന്ന് 40% പരസ്യനിരക്കുകള്‍  ഉയര്‍ന്നിരിക്കുകയാണ്. അവസാനഘട്ട വോട്ടെടുപ്പ് മേയ് 19 നാണ്. മെയ് 23 നാണ് വോട്ടെണ്ണല്‍.

മറ്റ് കോര്‍പറേറ്റ് പരസ്യദാതാക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രീ-ഇലക്ഷന്‍ പരസ്യ നിരക്കുകള്‍ 100 ശതമാനം വര്‍ധിച്ചിരിക്കുകയാണ്. പരസ്യത്തില്‍ മുന്നില്‍ നില്‍ക്കുനന്ത് ബിജെപിയും കോണ്‍ഗ്രസ്സും തന്നെയാണ്. പ്രാദേശിക പാര്‍ട്ടികളും പരസ്യത്തിന്റെ കാര്യത്തില്‍ ചെലവ് ഉയര്‍ത്തി. തെരഞ്ഞെടുപ്പ് പരസ്യങ്ങളില്‍ ചെലവഴിക്കുന്നത് 4,000 കോടി രൂപ വരെയാണ്. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ടിവി പരസ്യനിരക്കുകള്‍ സാധാരണ കൂടാറുണ്ട്. പ്രത്യേകിച്ച് ന്യൂസ് ചാനലുകളുടെ പരസ്യനിരക്കില്‍ വലിയ രീതിയിലുള്ള  ഉയര്‍ച്ച തന്നെ ഉണ്ടാവാറുണ്ടന്ന് സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് (സീ) ന്റെ ചീഫ് ഡെവലപ്‌മെന്റ് ഓഫീസര്‍ ആശിഷ് സെഗാള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയങ്ങളില്‍ 18- 20 ശതമാനം വരെ പ്രേക്ഷകര്‍ വാര്‍ത്ത ചാനലുകള്‍ കാണുന്നവരുണ്ടായിരിക്കും. അതില്‍ കൂടുതലും പുരുഷന്‍മാരായിരിക്കും. പുരുഷന്‍മാരെ ലക്ഷ്യം വെച്ച് കൊണ്ടായിരിക്കും പല ന്യൂസ് ചാനലുകളിലേയും പരസ്യങ്ങള്‍. ഈ കാലയളവില്‍ പരസ്യ നിരക്കില്‍ 25-30 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്നും ചില കേസുകളില്‍ 40% വരെയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൊത്തം പരസ്യ നിരക്കുകളിലും വര്‍ദ്ധനവ് ഉണ്ടാകുമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അത് നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രീമിയം തുക ഈടാക്കാറുണ്ടായിരുന്നില്ല.30% പ്രീമിയമായി സ്‌പോണ്‍സര്‍മാര്‍ക്ക് ഒരു ഇലക്ഷന്‍ പാക്കേജും സീ പ്ലാന്‍ അവതരിപ്പിച്ചിട്ടുണ്ട്.

വോട്ടെടുപ്പ്, വോട്ടെണ്ണല്‍, സര്‍ക്കാര്‍ രൂപീകരണ ദിവസങ്ങളില്‍ വ്യൂവര്‍ഷിപ്പ് ഉയരുന്നതിനാല്‍ 10 സെക്കന്‍ഡിന് രണ്ടുലക്ഷം രൂപ വരെ ഉയരുമെന്ന കണക്കുകള്‍ വരെയുണ്ട്.  വര്‍ഷത്തിലെ ഏറ്റവും വലിയ വാര്‍ത്താ പരിപാടിയുടെ അവസരം പരമാവധി ഉയര്‍ത്താനാണ് ബ്രോക്കര്‍മാര്‍ ശ്രമിക്കുക. ഉത്സവ സീസണിന് സമാനമായി, പരസ്യങ്ങള്‍ക്ക് വലിയതോതിലുള്ള പ്രാധാന്യമുള്ള സമയമാണ് തെരഞ്ഞെടുപ്പ് കാലം. ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും ഇത് ലഭിക്കുന്നു. സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് നടത്തിയ കണക്ക് പ്രകാരം, തെരഞ്ഞെടുപ്പു പ്രക്രിയയുടെ മൊത്തം ചെലവ് 50,000 കോടി രൂപ (7 ബില്ല്യണ്‍ ഡോളര്‍) വരെ ചെലവഴിക്കുമെന്നാണ്. 

 

Related Articles

© 2024 Financial Views. All Rights Reserved