അഡ്‌നോക്കും ഒസിഐയും കൈകോര്‍ക്കുന്നു; നൈട്രജന്‍ വളം നിര്‍മ്മാണ രംഗത്ത് ഇരുവിഭാഗം കമ്പനിയും ചേര്‍ന്ന് പ്രവര്‍ത്തിക്കും

June 18, 2019 |
|
News

                  അഡ്‌നോക്കും ഒസിഐയും കൈകോര്‍ക്കുന്നു; നൈട്രജന്‍ വളം നിര്‍മ്മാണ രംഗത്ത് ഇരുവിഭാഗം കമ്പനിയും ചേര്‍ന്ന് പ്രവര്‍ത്തിക്കും

അബുദാബിയിലെ പ്രമുഖ പെട്രോളിയം കമ്പനിയായ അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്ക്) പുതിയൊരു കരാര്‍ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ്. നൈട്രജന്‍ വളം നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തന കരാര്‍ ഡച്ച് കമ്പനിയായ ഒസിഐയുമായി ചേര്‍ന്ന് നടപ്പിലാക്കും. ഒസിഐയുടെ പ്രാദേശിക നൈട്രജന്‍ വളം നിര്‍മ്മാണ കമ്പനിയുമായി ചേര്‍ന്നായിരിക്കും പുതിയൊരു സംരംഭത്തിന് ഇരുവിഭാഗം കമ്പനി അധികൃതരും ചേര്‍ന്ന് പ്രവര്‍ത്തിക്കുക. നൈട്രജന്‍ വളങ്ങളുടെ നിര്‍മ്മാണ രംഗത്ത് ഒന്നിച്ച് പ്രവര്‍ത്തിക്കാനുള്ള നടപടി ഇരുവിഭാഗം കകമ്പനികള്‍ക്കുും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. 

ഒസിഐക്ക് പശ്ചിമേഷ്യയിലും, ഈജിപ്തിലും, അള്‍ജീരിയിലുമാണ് നൈട്രജന്‍ വളം സംരംഭങ്ങളുള്ളത്. ഇരുവിഭാഗം കമ്പനികളുടെ കരാറില്‍  ഓഹരികളില്‍ കൂടുതല്‍ അവകാശം ലഭിക്കുക ഒസിഐക്കാണ്. 42 ശതമാനം ഓഹരികള്‍ മാത്രമാണ് അഡ്‌നോക്കിന് ലഭിക്കുക. അബുദാബിയിലെ ഗ്ലോബല്‍ മാര്‍ക്കറ്റില്‍ റജിസ്റ്റര്‍ ചെയ്യപ്പെടുന്ന വാര്‍ഷികാടിസ്ഥാനത്തിലുള്ള കമ്പനിയുടെ ആകെ വരുമാനം ഏകദേശം 1.74 ബില്യണ്‍ ഡോളര്‍ ആയിരി്കുമെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

ഇരുവിഭാഗം കമ്പനികളുടെ പ്രവര്‍ത്തനത്തോടെ ആഗോള തലത്തിലെ ഏറ്റവും വലിയ നൈട്രജന്‍ വളം നിര്‍മ്മാണ കമ്പനിയായി മാറും. അഞ്ച് മില്യണ്‍ ടണ്‍ യൂറിയ ഉത്പാദിപ്പിക്കാനുള്ള ശേഷിയും, 1.5 മില്യണ്‍ ടണ്‍ അമോണിയയും നിര്‍മ്മിക്കാനുള്ള ശേഷയും കമ്പനിക്ക് സാധ്യമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

 

Related Articles

© 2024 Financial Views. All Rights Reserved