തപാല്‍ വകുപ്പിലൂടെ ഇനി കത്തുകള്‍ മാത്രമല്ല പഴങ്ങളും എത്തും!

May 27, 2020 |
|
News

                  തപാല്‍ വകുപ്പിലൂടെ ഇനി കത്തുകള്‍ മാത്രമല്ല പഴങ്ങളും എത്തും!

ന്യൂഡല്‍ഹി: തപാല്‍ വകുപ്പിലൂടെ ഇനി കത്തുകള്‍ മാത്രമല്ല പഴങ്ങളും എത്തും. ബിഹാറിലാണ് ലിച്ചിയും മാമ്പഴവും ഒക്കെ തപാല്‍ വകുപ്പ് പൊതുജനങ്ങളില്‍ എത്തിയ്ക്കുന്നത്. ലോക്ക്ഡൗണ്‍ മൂലം കര്‍ഷകര്‍  പ്രതിസന്ധിയിലായതിനാലും പഴങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയാത്തതിനാലും ആണ് ഈ തീരുമാനം.

പൊതുജനങ്ങളുടെ ഇടയില്‍ ഡിമാന്‍ഡ് ഉണ്ടായിട്ടും കൊറോണ പ്രതിസന്ധി മൂലം പഴങ്ങള്‍ എത്തിയ്ക്കാന്‍ കര്‍ഷകര്‍ക്ക് കഴിയാതെ വരുകയായിരുന്നു, ബിഹാര്‍ ഹോര്‍ട്ടി കള്‍ച്ചര്‍ വകുപ്പിന്റെ വെബ്‌സൈറ്റിലൂടെയും ഉപഭോക്താക്കള്‍ക്ക് പഴങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം.

രണ്ടു കിലോഗ്രാം വരെ ലിച്ചിയും അഞ്ചു കിലോഗ്രാം വരെ മാമ്പഴങ്ങളുമാണ് എത്തിച്ചു നല്‍കുന്നത്. മുസാഫിര്‍പുറിലും പട്‌നയിലുമൊക്കെ ഫലങ്ങള്‍ എത്തും. ഓണ്‍ലൈന്‍ ബുക്കിങ് അനുസരിച്ചാണ് പഴങ്ങളുടെ വിതരണം. പുതിയ മാര്‍ഗം ബിഹാറിലെ കര്‍ഷകര്‍ക്ക് ലോക്ക്‌ഡൌണ്‍ കാലത്തും മികച്ച വരുമാനം ഉറപ്പു നല്‍കിയിരിക്കുകയാണ്.

താരതമ്യേന കുറഞ്ഞ വിലയില്‍ മികച്ച ഉത്പന്നങ്ങള്‍ വീട്ടുപടിയ്ക്കല്‍ എത്തുന്നു എന്ന മെച്ചം ഉപഭോക്താക്കള്‍ക്കുമുണ്ട്. ഇതുവരെ 4400 കിലോഗ്രാമോളം ലിച്ചി വിതരണം ചെയ്തു കഴിഞ്ഞു. ഈ സീസണില്‍ 10,000 കിലോഗ്രാമോളം ഇങ്ങന വില്‍പ്പന നടത്താന്‍ ആകുമെന്നാണ് കരുതുന്നത്.

Related Articles

© 2024 Financial Views. All Rights Reserved