എയര്‍ടെല്ലിന്റെ നിരക്ക് വര്‍ധനവ് നാളെ മുതല്‍; പുതിയ പ്ലാനുകള്‍ അറിയാം

December 02, 2019 |
|
News

                  എയര്‍ടെല്ലിന്റെ നിരക്ക് വര്‍ധനവ് നാളെ മുതല്‍; പുതിയ പ്ലാനുകള്‍ അറിയാം

ദില്ലി: എയര്‍ടെല്ലിന്റെ പുതുക്കിയ നിരക്കുകള്‍ ഉടന്‍ പ്രാബല്യത്തിലാകും. പ്രതിദിനം അമ്പത് പൈസാ മുതല്‍ 2.85 രൂപവരെയാണ് ഉപഭോക്താക്കള്‍ക്ക് അധികം നല്‍കേണ്ടി വരിക. ഡിസംബര്‍ മൂന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തിലാകും. 47% വരെ വര്‍ധനവാണ് കമ്പനി വരുത്തിയിരിക്കുന്നത്. 

പുതിയ നിരക്കുകള്‍ അറിയാം

 നിലവില്‍ ഏറ്റവും കുറഞ്ഞ പ്ലാന്‍ 35 രൂപയായിരുന്നു. അത് 49 രൂപയുടെ റീചാര്‍ജ് പ്ലാനാക്കിയാണ് കമ്പനി ഉയര്‍ത്തിയത് 28 ദിവസം വാലിഡിറ്റിയുള്ള 129യുടെ പാക്കേജ് ഇപ്പോള്‍ 148 രൂപയാക്കി കമ്പനി ഉയര്‍ത്തി. അണ്‍ലിമിറ്റഡ് കോളും രണ്ട് ജിബി ഡാറ്റയും എയര്‍ടെല്‍ എക്‌സ്ട്രീം ,വിങ്ക് ,ഹെലോ ട്യൂണ്‍ സേവനങ്ങള്‍ അടക്കം 300 എസ്എംഎസും പാക്കേജിലുണ്ട്. 

169രൂപ,199 രൂപയുടെയും രണ്ട് പാക്കേജുകള്‍ പിന്‍വലിച്ച് 248 രൂപയുടെ മറ്റൊരു പ്ലാന്‍ അവതരിപ്പിച്ചിട്ടുണ്ട് കമ്പനി. അണ്‍ലിമിറ്റഡ് കോള്‍,പ്രതിദിനം നൂറ് എസ്എംഎസ്,ഒന്നര ജിബി ഡാറ്റ എന്നിവ ലഭിക്കുന്ന പാക്കേജിന്റെ വാലിഡിറ്റി 28 ദിവസമാണ്. എയര്‍ടെല്‍ എക്‌സ് സ്ട്രീം പ്രീമിയം കണ്ടന്റ്, വിങ്ക് മ്യൂസിക്, ഹെലോ ട്യൂണ്‍സ് എന്നിവയും ആന്റിവൈറസ് മൊബൈല്‍ സുരക്ഷയും ലഭ്യമാണ്. 

298 രൂപയുടെ മറ്റൊരു പ്ലാനും കമ്പനി അവതരിപ്പിച്ചു. നേരത്തെ 249 രൂപയുടെ പാക്കേജായിരുന്നു ഇത്. 28 ദിവസത്തെ പ്ലാനുകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് ഈ പ്ലാനിലാണ് ലഭിക്കുക. 49 രൂപയുടെ അധികവര്‍ധനവാണ് വരുത്തിയിരിക്കുന്നത്. എയര്‍ടെല്ലിന്റെ ഏറ്റവും ജനപ്രിയമായിരുന്ന 4ജി പ്ലാനുകളിലും വന്‍ നിരക്ക് വര്‍ധനവാണ് വന്നിരിക്കുനന്നത്. 84 ദിവസത്തേക്ക് 448,499 രൂപയുടെ പ്ലാനുകളാണ് 4ജി പാക്കേജ്. എന്നാല്‍ ഇത് 598 രൂപയുടെയും 698 രൂപയുടെയും പാക്കേജുകളാക്കി മാറ്റി. 598 രൂപയുടെ പാക്കേജില്‍ ഒന്നര ജിബിയും,698ന് രണ്ട് ജിബിയും ഡാറ്റകള്‍ പ്രതിദിനം ലഭിക്കും. മറ്റ് സേവനങ്ങളൊക്കെ സമാനമാണ്.

Related Articles

© 2024 Financial Views. All Rights Reserved