ആലിബാബയുടെ ഓഹരി വില പുറത്ത്; ഹോങ്കോങില്‍ ലിസ്റ്റ് ചെയ്യാനും സാധ്യത; വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഐപിഒയില്‍ ആശങ്കകള്‍ ശക്തം

November 21, 2019 |
|
News

                  ആലിബാബയുടെ ഓഹരി വില പുറത്ത്; ഹോങ്കോങില്‍ ലിസ്റ്റ് ചെയ്യാനും സാധ്യത; വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഐപിഒയില്‍ ആശങ്കകള്‍ ശക്തം

ന്യൂഡല്‍ഹി: ചൈനീസ് ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബയുടെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ)യുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ റവിവരങ്ങള്‍ പുറത്ത്. 176 ഹോങ്കോങ് ഡോളറാണ് ഓഹരി വിലയായി നിശ്ചയിച്ചിട്ടുള്ളത്. ന്യൂയോര്‍ക്ക് വിപണിയില്‍ വ്യാപാരം നടത്താനാണ് ആവിബാബ തീരുമാനിച്ചതെങ്കിലും ഹോങ്കോങിലും വ്യാപാരം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ ഏകദേശം ഒരുലക്ഷം കോടി രൂപയോളം സമാഹരിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. 

കമ്പനിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഐപിഒയിലൂടെ കൂടുതല്‍ തുക സമാഹിരിക്കുന്നതെങ്കിലും നിലവില്‍ ആലിബാബയ്ക്ക് ഈ തുകയുടെ ആവശ്യമില്ലെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. കമ്പനിയുടെ കൈവശം ഏകദേശം 33 ബില്യണ്‍ ഡോളര്‍ കരുതല്‍ ധനമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കമ്പനി ഇപ്പോഴും വന്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളിലടക്കം കമ്പനി വന്‍ മുന്നേറ്റമാണ് നടത്തുന്നത്.   

പിന്നെന്തിനാണ് കമ്പനി ഐപിഒ നടത്തി ഹോങ്കോങില്‍ ലിസ്റ്റ് ചെയ്യാന്‍ താത്പര്യമെടുക്കുന്നത്. ചോദ്യം പ്രസക്തമാണ്. ഹോങ്കോങില്‍ പൊട്ടിപുറപ്പെട്ട ജനാധിപത്യ പ്രക്ഷോഭങ്ങളെ തണുപ്പിക്കുകയെന്നതാണ് ലക്ഷ്യം. ഹോങ്കില്‍ പൊട്ടിപുറപ്പെട്ട ജനാധിപത്യ പ്രക്ഷോഭങ്ങളെല്ലാം ചൈനയുടെ തലസ്ഥാന നഗരമായ ബെയ്ജിങിലെ സാധാരണക്കാരുടെ ജീവിതത്തെയെല്ലാം ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോങ്കോങ് നഗരത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് പോലും ഹോങ്കോങില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി തടസ്സങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.  

നിക്ഷേപകര്‍ക്ക് ഏറ്റവും വളക്കൂറുള്ള മണ്ണായ ഹോങ്കോങ് ഇപ്പോള്‍ സാമ്പത്തിക മാന്ദ്യത്തിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. ഹോങ്കോങ് നഗരം മുന്‍പെങ്ങും കാണാത്ത വിധമുള്ള മാന്ദ്യം നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോങ്കോങിന്റെ സാമ്പത്തിക മേഖലയ്ക്ക് സ്ഥിരത ഉണ്ടാകാന്‍ വേണ്ടി ആലിബാബ ലോകത്തിലെ ഏ്റ്റവും വലിയ ഐപിഒ സംഘടിപ്പിച്ച് വിപണി രംഗത്തെ കരകയറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ ആംരഭിച്ചിട്ടുള്ളത്. ഐപിഒയിലൂടെ ഹോങ്കില്‍ രൂപപ്പെട്ട രാഷ്ട്രയ പ്രതിസന്ധികളെയെല്ലാം കരകയറ്റാനാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 1842 മുതല്‍  ബ്രിട്ടീഷ് കോളനിയായിരുന്നു ഹോങ്കോങ്. ഹോങ്കോങിനെ ചൈനയ്ക്ക് തിരികെ ലഭിച്ചത്  1997 ലാണ്. ചൈനയും ബ്രിട്ടനും തമ്മലുള്ള ധാരണയുടെ പുറത്ത് 2047 ന് ശേഷം ചൈനീസ് കോളനിയായി മാറും. ഈ കരാറുകളെല്ലാമാണ് ഇപ്പോള്‍ ഹോങ്കോങില്‍ രൂപപ്പെട്ട സംഘര്‍ഷങ്ങളുടെ കാരണം. 

ചൈനീസ് ഇ-കൊമേഴ്സ് ഭീമനായ ആലിബാബയുടെ സ്ഥാപകന്‍ ജാക് മാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവിയാണ്. ബിസിനസിനേക്കാള്‍ രാഷ്ട്രീയ താത്പര്യം കൂടി വെച്ചുപുലര്‍ത്തുന്ന ആള്‍ എന്ന നിലയ്ക്ക് തന്നെയാണ് ജാക് മായുടെ ഓരോ നീക്കവും. ചൈനീസ് അംഗമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് ചൈനീസ് ഭരണകൂടത്തെ തൃപ്തിപ്പെടുത്തി മുന്‍പോട്ടുപോകുന്ന ആലിബാബയുടെ ഇപ്പോഴത്തെ പുതിയ നീക്കവും ഹോങ്കോങിലെ സംഘര്‍ഷങ്ങളെ തണുപ്പിക്കാന്‍ കൂടിയാണെന്നാണ് വിലയിരുത്തല്‍.

Related Articles

© 2024 Financial Views. All Rights Reserved