ജെഫ് ബെസോസും സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ നേര്‍ക്കുനേര്‍; ബെസോസിന്റെ ഫോണ്‍ ഹാക്ക് ചെയ്തത് മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന് സ്ഥിരീകരിച്ച് ദ ഗ്വാര്‍ഡിയന്‍

January 22, 2020 |
|
News

                  ജെഫ് ബെസോസും സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ നേര്‍ക്കുനേര്‍; ബെസോസിന്റെ ഫോണ്‍ ഹാക്ക് ചെയ്തത് മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന് സ്ഥിരീകരിച്ച് ദ ഗ്വാര്‍ഡിയന്‍

വാഷിങ്ടണ്‍: സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും, ആമസോണ്‍ മേധാവി ജെഫ് ബെസോസും തമ്മിലുള്ള ശത്രുത ആഗോളതലത്തില്‍ തന്നെ വലിയ ചര്‍ച്ചയാണ്. ഏത് സമയവും ഇവര്‍ തമ്മില്‍ ആക്രമണങ്ങള്‍ നടത്തിയേക്കും.   ആമസോണ്‍ മേധാവി ജെഫ് ബെസോസിന്റെ സ്വന്തം ഫോണിലേക്ക് മാരക വൈറസ് കടത്തിവിട്ട് സൗദി കിരീടവകാശി വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഒന്നടങ്കം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2018ല്‍ സൗദി കരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍  ബെസോസിനയച്ച വാട്സ് ആപ്പ് സന്ദേശം വഴിയാണ് സെല്‍ഫോണ്‍ ഹാക്ക് ചെയ്തതെന്ന് കണ്ടെത്തിയത്. ദ ഗ്വാര്‍ഡിയന്‍ ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് വീണ്ടും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.  

എന്നാല്‍ ജെഫ് ബെസോസിന്റെ ഫോണ്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ചോര്‍ത്തിയെന്ന വാര്‍ത്തയോട് സൗദി ഭരണകൂടം നിഷേധിച്ചു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും,  സംഭവുമായി ബന്ധപ്പെട്ട് ഊര്‍ജിതമായ അന്വേഷണം നടത്തുമെന്നും യുഎസിലെ സൗദി എംബസി ട്വിറ്ററിലൂടെ വ്യക്തമാക്കി. വാഷിങ്ടണ്‍ പോസ്റ്റ് ദിനപത്രത്തിന്റെ ഉടമയായ ജെഫ് ബെസോസ് സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മുഹമ്മദ് ബിന്‍ സല്‍മാനായിരുന്നുവെന്ന വാര്‍ത്ത വാഷിങ്ടണ്‍ പോസ്റ്റ് പ്രചരിപ്പിച്ചിരുന്നു. ഇതിന് പ്രതികാരം തീര്‍്ക്കാന്‍ വേണ്ടിയാണ് ജെഫ് ബെസോസിന്റെ ഫോണിലേക്ക് വയറസ് കടത്തിവിട്ട് ഹാക്ക് ചെയ്തിട്ടുള്ളത്.  

2018 മേയ് ഒന്നിനാണ് ഹാക്കിംഗ് നടന്നതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറസ് കടന്നുചെന്ന് ഫോണിലുള്ള വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.  കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ജെഫിന്റെ സുരക്ഷാ മേധാവിയും വിവരചോര്‍ച്ച നടന്നതായി സൂചന നല്‍കിയിരുന്നു. ജെഫിന്റെ ഫോണില്‍ സൗദി സര്‍ക്കാര്‍ കടന്നുകൂടിയെന്നും അതുവഴി ചില സ്വകാര്യ വിവരങ്ങള്‍ അതില്‍ നിന്നും അവര്‍ സ്വന്തമാക്കിയെന്നും സെുരക്ഷ കണ്‍സള്‍ട്ടന്റ് ഗവിന്ദ് ഡെ ബേക്കര്‍ പറയുന്നു.

ചോര്‍ത്തപ്പെട്ട രേഖകളില്‍ ചിലത് പിന്നീട് നാഷണല്‍ എന്‍ക്വയര്‍ എന്ന ടാബ്ലോ യിഡല്‍ വന്നിരുന്നു. മുന്‍ ടെലിവിഷന്‍ അവതാരകയായ ലോറന്‍ സാന്‍ഷൂവുമായി ജെഫ് അയച്ച സ്വകാര്യ സന്ദേശങ്ങളാണ് പുറത്തുവന്നത്. തമ്മില്‍ ഡേറ്റിംഗിലാണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഷെന്‍ഷുവിന് താന്‍ അയച്ച സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് കാണിച്ച് പത്രം തന്നെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചതായി ബെസോസ് 2019 ഫെബ്രുവരിയില്‍ ആരോപിച്ചിരുന്നു

ബെസോസിനെതിരെ സൗദി ഭരണകൂടം നീങ്ങാന്‍ കാരണം ഇതാണ്

ജെഫ് ബെസോസിന്റെ സ്വന്തം പത്രമായ ദ വാഷിങ്ടണ്‍ പോസ്റ്റ് ദിന പത്രം സൗദി ഭരണകൂടത്തിനെതിരെ നിരവധി വാര്‍ത്തകള്‍ നല്‍കിയിരുന്നു. സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ കഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗദി ഭരണകൂടത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വാര്‍ത്തകള്‍ നല്‍കിയതിനെതിരെയാണ് ജെഫ് ബെസോസിനെതിരെ സൗദി ഇത്തരമൊരു നീക്കം നടത്തിയത്. 

നാഷണല്‍ എന്‍ക്വയര്‍ എന്ന അമേരിക്കന്‍ മാസിക ജെഫ് ബെസോസിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടതോടെയാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. അതേസമയം ജെഫ് ബെസോസിന്റെ ചിത്രങ്ങള്‍ പുറത്തു വന്ന സംഭവത്തിന് പിന്നില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപാണെന്ന് വരെ ആരോപണം ഉണ്ടായിരുന്നു. ഇതിനിടയിലാണ് സൗദി അറേബ്യയാണ് ബെസോസിന്റെ ചിത്രങ്ങള്‍ ചോര്‍ത്തി വിവാദങ്ങള്‍ സൃഷ്ടിച്ചതെന്ന വാര്‍ത്ത പുറത്തു വരുന്നത്. 

ജെഫ് ബെസോസും കാമുകിയും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങളാണ് സൗദി ഹാക്ക് ചെയ്തത്. സ്വകാര്യ വിവരങ്ങളടക്കം സൗദി ചോര്‍ന്നെന്നാണ് വിവരം. അമേരിക്കയിലെ ടാബ്ലോയിഡ് പത്രമായ നാഷണല്‍ എന്‍ക്വയറിന് വിവരങ്ങള്‍ നല്‍കുകയും ജെഫ് ബെസോസിനെതിരെ പത്രം നിരന്തരം ഭീഷണി മുഴക്കുകയും ചെയ്തതോടെയാണ് വിഷയം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാവുന്നത്. സൗദി ഭരണകൂടത്തിന് കീഴിലുള്ള ഏത് വകുപ്പാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് വ്യക്തമല്ല.

Related Articles

© 2024 Financial Views. All Rights Reserved