ഡ്രൈവിങ്ങില്‍ പാട്ട് ആസ്വദിക്കാം വാര്‍ത്തകേള്‍ക്കാം; ആമസോണിന്റെ അലക്‌സാ പാട്ണര്‍ എക്കോ ഓട്ടോ ഡിവൈസ്

January 07, 2020 |
|
Lifestyle

                  ഡ്രൈവിങ്ങില്‍ പാട്ട് ആസ്വദിക്കാം വാര്‍ത്തകേള്‍ക്കാം; ആമസോണിന്റെ അലക്‌സാ പാട്ണര്‍ എക്കോ ഓട്ടോ ഡിവൈസ്

കാര്‍ യാത്രക്കിടയില്‍ പാട്ട് ആസ്വദിക്കാത്തവര്‍ വിരളമാണ്. യാത്രയിലെ പാട്ടുപ്രേമികള്‍ക്കായി ആമസോണ്‍ എക്കോ ഓട്ടോ ഡിവൈസാണ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കാറിലെ സ്റ്റീരിയോ സിസ്റ്റവുമായി ഘടിപ്പിക്കാവുന്ന എക്കോ ഓട്ടോ ഡിവൈസാണ് ഇത്. പാട്ട് തെരഞ്ഞെടുക്കാനും ഫോണ്‍ വിളിക്കാനും സന്ദേശങ്ങള്‍ അയക്കാനും ഇതിലൂടെ സാധിക്കുമെന്നതാണ് പ്രത്യേകത. രാവിലത്തെ പ്രധാന വാര്‍ത്തകള്‍ കാറിനകത്ത് ഇരുന്ന് അറിയണമെങ്കില്‍ പോലും ഇനി അലക്‌സയോട് ചോദിച്ചാല്‍ മതി. എക്കോ ഓട്ടോ സ്വന്തമാക്കാന്‍ ഇപ്പോള്‍ മുതല്‍ ബുക്കിങ് സൗകര്യമുണ്ട്. ജനുവരി 15 മുതലായിരിക്കും ഉപകരണം ലഭ്യമാകുക. 4999 രൂപയാണ് വില. എട്ട് മൈക്രോഫോണുകള്‍ നിരയായി ക്രമീകരിച്ചുവെച്ചാണ് എക്കോ ഓട്ടോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

അതുകൊണ്ട് തന്നെ പാട്ടിന്റെയും ട്രാഫിക്കിന്റെയും കാറിലെ എസിയുടെയും ശബ്ദത്തെ മറികടന്ന് അലക്‌സയിലേക്ക് നിങ്ങളുടെ നിര്‍ദേശങ്ങള്‍ എത്തും. കാറിന്റെ യുഎസ്ബി പോര്‍ട്ട് മുഖേന എക്കോ ഓട്ടോ ചാര്‍ജ്ജ് ചെയ്യാനാകും. ബ്ലൂടൂത്ത് വഴിയോ 3.5 എംഎം ഓക്‌സലറി കേബിള്‍ ഉപപയോഗിച്ചോ ഇവ കാര്‍ സ്റ്റീരിയോയുമായി ബന്ധിപ്പിക്കാം. അലക്‌സ ആപ്പ് വഴിയാണ് ഇത് കണക്ട് ചെയ്യുന്നത്. മറ്റുള്ള എക്കോ ഉപകരണങ്ങള്‍ പോലെ എക്കോ ഓട്ടോയും ഉപഭോക്താക്കളുടെ സ്വകാര്യതയെ കാക്കുന്നതാണ്.അടുത്തുള്ള കോഫി ഷോപ്പ് ,പെട്രോള്‍ പമ്പ് ഉള്‍പ്പെടെ യാത്രയ്ക്കിടയില്‍ വേണ്ട മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട സര്‍വീസ് എല്ലാം അലക്‌സ വഴി നടക്കും.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved