ആമസോണ്‍ ഇന്ത്യയുടെ ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ മികച്ച ഓഫറുകളുള്ള ഉല്‍പ്പന്നങ്ങള്‍ അറിയാം

January 18, 2020 |
|
News

                  ആമസോണ്‍ ഇന്ത്യയുടെ ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ മികച്ച ഓഫറുകളുള്ള ഉല്‍പ്പന്നങ്ങള്‍ അറിയാം

ആമസോണ്‍ ഇന്ത്യയുടെ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ജനുവരി 19ന് തുടങ്ങും. ജനുവരി 22ന് സമാപിക്കുന്ന ഇത്തവണത്തെ സെയിലില്‍ സ്മാര്‍ട്ടഫോണുകള്‍ ,ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍,ഗാര്‍ഹികോപരണങ്ങള്‍ അടക്കം നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് ആമസോണ്‍ വമ്പന്‍ വിലക്കിഴിവാണ് പ്രഖ്യാപിച്ചത്. ഈ നാലുദിവസം കൊണ്ട് വില്‍പ്പനയില്‍ വാഗ്ദാനം ചെയ്യുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ ഓഫര്‍ പതിവ് പോലെ തന്നെ ആമസോണ്‍ വരാനിരിക്കുന്ന വില്‍പ്പനയില്‍ വൈവിധ്യമാര്‍ന്ന ബ്രാന്‍ഡുകളില്‍ നിന്നുള്ള സ്മാര്‍ട്ട്ഫോണുകള്‍ക്ക് വമ്പന്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുമെന്നാണ് വിവരം. ഷവോമി, വണ്‍ പ്ലസ്, സാംസങ് എം30എസ്, ആപ്പിളിന്റെ ഐഫോണ്‍ എക്‌സ് ആര്‍ എന്നിവ പോലുള്ള നിരവധി സ്മാര്‍ട്ട്ഫോണുകള്‍ക്ക് 40% വരെ വിലക്കുറവുണ്ടാകും. മാത്രമല്ല, ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ജനുവരി 12 ഉച്ചയ്ക്ക് 12 മുതല്‍ സാധനങ്ങള്‍ ഓഫര്‍ നിരക്കില്‍ വാങ്ങാവുന്നതാണ്. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ 2020 ല്‍ ലഭ്യമാകുന്ന ജനപ്രിയ സ്മാര്‍ട്ട്ഫോണുകളിലെ വിവിധ ഡിസ്‌കൗണ്ടുകളും ഓഫറുകളും താഴെ പറയുന്നു.

സാംസങ് ഗാലക്സി എം 30 എസ് യഥാര്‍ത്ഥ വിലയായ 15,500 രൂപയില്‍ നിന്ന് 8,999 രൂപയായി കുറയും. റെഡ്മി നോട്ട് 8 പ്രോയുടെ വില 16,999 രൂപയില്‍ നിന്ന് 13,999 രൂപയായും വണ്‍ പ്ലസ് 34,999 രൂപയ്ക്കും (എംആര്‍പി 37,999 രൂപ), വിവോ യു 20 9,990 രൂപയ്ക്കും ലഭ്യമാകും.

നോക്കിയ 4.2 സ്മാര്‍ട്ട്ഫോണിന് 'എക്കാലത്തെയും കുറഞ്ഞ വിലയാണ് ആമസോണ്‍ വാഗ്ദാനം ചെയ്യുന്നത്. അതായത്, എംആര്‍പി വിലയായ, 12,999 രൂപയേക്കാള്‍ 7,000 രൂപ കിഴിവില്‍ 5,999 രൂപയ്ക്ക് ലഭിക്കും. ഒപ്പോ എഫ് 11 യഥാര്‍ത്ഥ വിലയായ, 23,990 ല്‍ നിന്ന് 13,990 രൂപ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. ആമസോണ്‍ ഐഫോണ്‍ എക്‌സ്ആര്‍ കൃത്യമായ കിഴിവ് വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ, വണ്‍പ്ലസ് 7 ടി പ്രോ 53,999 രൂപയ്ക്ക് പകരം, 51,999 രൂപയ്ക്ക് വില്‍ക്കും.

Related Articles

© 2024 Financial Views. All Rights Reserved