രാജ്യത്ത് ഏറ്റവും കൂടുതല്‍ സേവനവും വിശ്വസ്തതയും ഉറപ്പാക്കുന്ന ഇന്റര്‍നെറ്റ് ബ്രാന്‍ഡ് ആമസോണ്‍

June 11, 2019 |
|
News

                  രാജ്യത്ത് ഏറ്റവും കൂടുതല്‍ സേവനവും വിശ്വസ്തതയും ഉറപ്പാക്കുന്ന ഇന്റര്‍നെറ്റ് ബ്രാന്‍ഡ് ആമസോണ്‍

ന്യൂഡല്‍ഹി: ആമസോണ്‍ ഇന്ത്യയിലെ ജനപ്രിയ ഇന്റര്‍നെറ്റ് ബാന്‍ഡാണെന്ന് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ റീട്ടെയ്ല്‍ രംഗത്ത് വിശ്വാസിക്കാനാവുന്നതും, സേവനങ്ങള്‍ കൃത്യതയോടെ ഉറപ്പാക്കുന്നതും ആമസോണ്‍ ബ്രാന്‍ഡാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഗൂഗിള്‍, ഫെയ്‌സ് ബുക്ക് അടക്കമുള്ള മുന്‍നിര ബ്രാന്‍ഡുകളെ പിന്തള്ളിയാണ് ആമസോണ്‍ ഈ നേട്ടം കൊയ്തതെന്നാണ് ട്രാ റിസേര്‍ച്ച് നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 

രാജ്യത്ത് അറിയപ്പെട്ട 32 പ്രമുഖ ഇന്റര്‍നെറ്റ് ബ്രാന്‍ഡുകളെ കേന്ദ്രീകരിച്ചാണ് ട്രാ റിസേര്‍ച്ച് പുതിയ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇന്ത്യയിലെ പ്രമുഖ മെസേജ് ബ്രാന്‍ഡായ ഹൈക്ക് നാലാം സ്ഥാനത്താണ് ഇടംപിടിച്ചത്. അതേസമയം ഫെയ്‌സ്ബുക്കും, വാട്‌സാപ്പും വിശ്വാസ കാര്യത്തില്‍ 10ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. 

എന്നാല്‍ സേവനത്തിന്റയും വിശ്വസ്തതയുടെയും കാര്യത്തില്‍ ഓണ്‍ലൈന്‍ ടാക്‌സി ഭീമനായ ഊബറും, ഒലയും  ആറാംസ്ഥാനത്താണ് ഇടംപിടിച്ചത്. ഓണ്‍ലൈന്‍ പേമെന്റ് സര്‍വീസായ പേടിഎമ്മിന് 14ാം റാങ്കും നേടാന്‍ കഴിഞ്ഞു.

 

News Desk

Author
mail: author@financialviews.in

Related Articles

© 2019 Financial Views. All Rights Reserved