മുകേഷ് അംബാനിയും ജെഫ് ബെസോസും വേര്‍പിരിഞ്ഞു; റിലയന്‍സ് റീട്ടെയ്‌ലിന്റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ ആമസോണിന് വിസമ്മതം

September 26, 2019 |
|
News

                  മുകേഷ് അംബാനിയും ജെഫ് ബെസോസും വേര്‍പിരിഞ്ഞു; റിലയന്‍സ് റീട്ടെയ്‌ലിന്റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ ആമസോണിന് വിസമ്മതം

മുംബൈ: ആമസോണ്‍ മേധാവി ജെഫ് ബെസോസും, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുമായുള്ള സഖ്യം വേര്‍പിരിയുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് റീട്ടെയ്‌ലര്‍ മേഖലയുടെ 25 ശതമാനത്തോളം ഓഹരി ജെഫ്‌ബെസോസ് വാങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇപ്പോള്‍ അത്തരമൊരു സാധ്യതയില്ലെന്നാണ് ബിസിനസ് ലോകം ഒന്നടങ്കം പറയുന്നത്. ഓഹരി വാങ്ങുന്നതില്‍ ആമസോണും ജെഫ് ബെസോസും പിന്‍മാറിയെന്നാണ് വിവരം. ഇതോടെ അംബാനിയുടെ എ്ല്ലാ പ്രതീക്ഷകള്‍ക്കും മങ്ങലേറ്റു. 

റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് റീട്ടെയലിന്റെ മൂല്യം കൂടുതലാണെന്നും മൂല്യം കുറക്കാത്ത പക്ഷം ഓഹരി ഏറ്റെടുക്കാന്‍ തയ്യാറെല്ലുന്നുമാണ് ആമസോണ്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാറിന്റെ വിദേശ നിക്ഷേപ നയത്തോട് എതിര്‍പ്പുകള്‍ ഉള്ളത് മൂലമാണ് ജെഫ് ബെസോസ് മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയ്‌ലറില്‍ നിക്ഷേപമറിക്കാന്‍ തയ്യാറാകാത്തതെന്ന വാര്‍ത്തകളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. 

കേന്ദ്രസര്‍ക്കാര്‍ വദേശ നിക്ഷേപ നയം കര്‍ശനമാക്കിയതോടെ ഓഹരികള്‍ ഏറ്റെടുക്കാന്‍ ആമസോണിന് ഭീമമായ തുക ചിലവഴിക്കേണ്ടി വരും. അതേസമയം ജെഫ് ബെസോസ് ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപമിറക്കാനുള്ള തയ്യാറെടുപ്പും ഇപ്പോള്‍ ്‌നടത്തുന്നുണ്ട്. റീട്ടെയ്ല്‍ ഫാഷന്‍ സ്ഥാപനമായ മാക്‌സില്‍ വന്‍ തുക നിക്ഷേപമറിക്കാനുള്ള തയ്യാറെടുപ്പുകളും ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ ഇപ്പോള്‍ നീക്കം നടത്തുണ്ടെന്നാണ് വിവരം. മാക്‌സ് 2019-2019 സാമ്പത്തിക വര്‍ഷം 3,500 കോടി രൂപയോളമാണ് ലാഭമായി നേടിയിട്ടുള്ളത്. എന്നാല്‍ ആമസോണിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ മാക്‌സിന്റെ ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള നടപടികള്‍ കമ്പനി ആരംഭിച്ച് അടുത്തിടെയാണ്. ഇരുവിഭാഗവുമായുള്ള സഹകരണം കൂടുതല്‍ നേട്ടം കൊയ്യാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Related Articles

© 2024 Financial Views. All Rights Reserved