കുറഞ്ഞ നിരക്കില്‍ പ്രീമിയം സബ്സ്‌ക്രിപ്ഷനുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യ സെയില്‍

January 20, 2020 |
|
News

                  കുറഞ്ഞ നിരക്കില്‍ പ്രീമിയം സബ്സ്‌ക്രിപ്ഷനുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യ സെയില്‍

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ 2020 പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഫോണുകള്‍, ഇലക്ട്രോണിക്സ് സാധനങ്ങള്‍, വസ്ത്രങ്ങള്‍, ഗാര്‍ഹിക ഉല്‍പ്പന്നങ്ങള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് ആമസോണ്‍ വമ്പന്‍ വിലക്കുറവാണ് വാഗ്ദാനം ചെയ്യുന്നത്. ജനുവരി 19 ന് ആരംഭിച്ച വില്‍പ്പന നാല് ദിവസം നീണ്ടു നില്‍ക്കും. വില്‍പ്പന 2020 ജനുവരി 22 വരെ തുടരും. ഉപയോക്താക്കള്‍ക്ക് നിരവധി ഓഫറുകള്‍ ലഭിക്കുമെന്ന വാഗ്ദാനങ്ങളുമായി നിലവില്‍ ആമസോണ്‍ പ്രൈമിന്റെ പ്രീമിയം സബ്സ്‌ക്രിപ്ഷനും കുറഞ്ഞ നിരക്കില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. വെറും 329 രൂപയ്ക്ക് മൂന്ന് മാസത്തെ പ്രൈം മെമ്പര്‍ഷിപ്പ് പദ്ധതിയാണ് ആമസോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

നേരത്തെ, ഉപയോക്താക്കള്‍ക്ക് പ്രൈം അംഗത്വ പ്രതിമാസ, വാര്‍ഷിക പദ്ധതികള്‍ മാത്രമേ ലഭിച്ചിരുന്നുള്ളൂ. പ്രതിമാസ പദ്ധതി 129 രൂപയ്ക്കും വാര്‍ഷിക പദ്ധതി 999 രൂപയ്ക്കുമാണ് ലഭിച്ചിരുന്നത്. മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്ഷന്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ അവസാനിക്കുന്നതിന് ഒപ്പം അവസാനിക്കാനാണ് സാധ്യത. ആമസോണ്‍ പ്രൈം സബ്സ്‌ക്രിപ്ഷന്‍ ഉപയോക്താക്കള്‍ക്ക് ധാരാളം ആനുകൂല്യങ്ങള്‍ ലഭ്യമാണ്. എല്ലാ ഓര്‍ഡറുകള്‍ക്കുമുള്ള എക്‌സ്പ്രസ് ഡെലിവറി ഓപ്ഷനുകള്‍, അധിക നിരക്ക് ഈടാക്കാതെ, ആമസോണ്‍ പ്രൈം വീഡിയോയും ആമസോണ്‍ പ്രൈം മ്യൂസിക്കും ലഭിക്കും. പ്രൈം സബ്‌സ്‌ക്രിപ്ഷനില്‍ പ്രൈം റീഡിംഗ് അംഗത്വവും ഉള്‍പ്പെടുന്നു. ഇതനുസരിച്ച് ഉപയോക്താക്കള്‍ക്ക് ആയിരക്കണക്കിന് ആമസോണ്‍ കിന്‍ഡില്‍ പുസ്തകങ്ങളും സൌജന്യമായി വായിക്കാം. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ 2020 ഉപഭോക്താക്കള്‍ക്കായി ആവേശകരമായ മറ്റ് ഡീലുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ബാങ്ക് ഓഫറുകളില്‍ നോ-കോസ്റ്റ് ഇഎംഐ, എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് 10% കിഴിവ് എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു

 

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved