അടുത്ത വര്‍ഷങ്ങളില്‍ 20 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ച് അമുല്‍; പുതിയ ഉല്‍പ്പന്നങ്ങളുടെ വരവോടെ അമുലിന് വിപണിയില്‍ റെക്കോഡ് വളര്‍ച്ച

May 14, 2019 |
|
News

                  അടുത്ത വര്‍ഷങ്ങളില്‍ 20 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ച് അമുല്‍; പുതിയ ഉല്‍പ്പന്നങ്ങളുടെ വരവോടെ അമുലിന് വിപണിയില്‍ റെക്കോഡ് വളര്‍ച്ച

അമുല്‍ ബ്രാന്‍ഡിന് കീഴില്‍ ക്ഷീരോല്‍പാദനം നടത്തുന്ന ജിസിഎംഎംഎഫ് ഈ സാമ്പത്തിക വര്‍ഷത്തെ വിറ്റുവരവില്‍ 20 ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ഇത് 40,000 കോടി രൂപയായി വരുമാനം ഉയര്‍ത്തുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. അമുല്‍ പാലും പാലുല്‍പന്നങ്ങളും വില്‍ക്കുന്ന ഗുജറാത്തിലെ കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 33,150 കോടിയുടെ വിറ്റുവരവ് നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 29,225 കോടി രൂപയായിരുന്നു.

കഴിഞ്ഞ ഒമ്പത് വര്‍ഷമായി അമൂല്‍ ഫെഡറേഷന്‍ 17.5 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിച്ചിട്ടുണ്ട്. പാല്‍ സംഭരണം, വിപണിയിലെ വികസനം, പുതിയ ഉല്‍പ്പന്നങ്ങള്‍, പാല്‍ സംസ്‌കരണ ശേഷി എന്നിവ കൂടി ഉള്‍പ്പെടുത്തിയാണ് കമ്പനി ഈ വിവരം പുറത്തുവിട്ടത്.  കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അമൂലിന്റെ വരുമാന വളര്‍ച്ച ഉയര്‍ന്ന അളവിലുള്ളതായിരുന്നു. അമുലിന്റെ പോര്‍ട്ട്‌ഫോളിയോയില്‍ വില വര്‍ധനവുമുണ്ടായില്ല. എന്നാല്‍, ഈ വര്‍ഷം അളവിലും മൂല്യത്തിലും കമ്പനി വളര്‍ച്ച പ്രതീക്ഷിക്കുന്നുവെന്ന് അമുല്‍ എം.ഡി ആര്‍ എസ് സോധി പറഞ്ഞു.

2019- 20 ലെ വിറ്റുവരവില്‍ കമ്പനി 20 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ പാലുല്‍പാദന വില വര്‍ധിച്ചിട്ടുണ്ട്. അമുല്‍ ഫെഡറേഷന്റെ 18 അംഗ സംഘങ്ങള്‍ ഗുജറാത്തിലെ 18,700 ഗ്രാമങ്ങളില്‍ 36 ലക്ഷത്തിലധികം കര്‍ഷകര്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. പ്രതിദിനം ശരാശരി 230 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കുന്നു. അടുത്ത രണ്ടു വര്‍ഷത്തില്‍ പ്രതിദിനം 380-400 ലക്ഷം ലിറ്റര്‍ പാല്‍ സംസ്‌ക്കരണ ശേഷി വര്‍ദ്ധിപ്പിക്കാനാണ് ആലോചിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഫ്ളേവേര്‍ഡ് മില്‍ക്ക്, ചോക്ലേറ്റുകള്‍, ഫ്രൂട്ട് ബേസ്ഡ് അമുല്‍ ട്രൂ, ഒട്ടകം പാല്‍, തുടങ്ങിയ  മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ അമുല്‍ അവതരിപ്പിച്ചു. പുതിയ ഉല്‍പന്നങ്ങളുടെ വരവേടെ അമുലിന് വലിയ തോതില്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു.

 

Related Articles

© 2019 Financial Views. All Rights Reserved