അപ്പോളാ ഹോസ്പിറ്റലിന്റെ ത്രൈമാസ ലാഭത്തില്‍ വന്‍ ലാഭം; ലാഭം 29 ശതമാനമായി വര്‍ധിച്ച് 89.63 കോടി രൂപ നേടി

February 11, 2019 |
|
News

                  അപ്പോളാ ഹോസ്പിറ്റലിന്റെ ത്രൈമാസ ലാഭത്തില്‍ വന്‍ ലാഭം; ലാഭം 29 ശതമാനമായി വര്‍ധിച്ച് 89.63 കോടി രൂപ നേടി

ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ത്രൈമാസ കാലയളവില്‍ അപ്പോളോ ഹോസ്പിറ്റലിന്റെ ലാഭത്തില്‍ വര്‍ധനവ്. ഡിസംബര്‍ 31ന് അവസാനിച്ച ത്രൈമാസ കാലയളവില്‍ 29 ശതമാനം ലാഭമാണ് ഉണ്ടായിട്ടുള്ളത്. ഏകദേശം 86.93 കോടി രൂപ അപ്പോളോ ഹോസ്പിറ്റല്‍ ലാഭമായി നേടി. 

അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 67.44 കോടി രൂപയാണ് അപ്പോളോ ഹോസ്പിറ്റല്‍ ലാഭമായി നേടിയത്. എന്നാല്‍ ഡിസംബര്‍ 31ന് അവസാനിച്ച ത്രൈമാസ കാലയളവിലെ ലാഭത്തില്‍ വന്‍കുതിപ്പാണ് ഉണ്ടാക്കിയിട്ടുള്ളത്. 

ഇതോടെ ഹോസ്പറ്റലിന്റെ ആകെ വരുമാനത്തിലും വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബര്‍ 31 ന് അവസാനിച്ച ത്രൈമാസ കാലയളവിലെ ലാഭത്തില്‍ 29 ശതമാനം വര്‍ധനവ് ഉണ്ടായതോടെ ഹോസ്പറ്റലിന്റെ ആകെ വരുമാനം  1,864.13 കോടി രൂപയില്‍ നിന്ന് 21,177.15 കോടി രൂപയായി ഉയര്‍ന്നു.  കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ ആകെ വരുമാനം 1,864.13 കോടി രൂപയായിരുന്നു.

 

Related Articles

© 2024 Financial Views. All Rights Reserved