Latest News മാധ്യമ,വിതരണ സ്ഥാപനങ്ങളെ ഏകീകരിക്കാന്‍ റിലയന്‍സ്; ലയന നടപടികള്‍ തുടങ്ങി സൗദിയുടെ എണ്ണ ഉത്പ്പാദനത്തിലും കയറ്റുമതിയിലും ഭീമമായ ഇടിവ്; ചതിച്ചത് കൊറോണയും ഹൂതികളുടെ ആക്രമണവും; ഗള്‍ഫ് സമ്പദ് വ്യവസ്ഥ നേരിടുന്നത് വലിയ വെല്ലുവിളി; ആഗോള സാമ്പത്തിക വ്യവസ്ഥ മാന്ദ്യത്തിലേക്കോ? ആയിരം ഇവി സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി ഇഇഎസ്എല്‍; പുതിയ കരാര്‍ ബിഎസ്എന്‍എല്ലുമായി ചേര്‍ന്ന് വജ്രവ്യാപാരി ഓഫീസ് ഓഫീസ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു പാചക വാതകവില ഇനിയും കൂടും, സബ്‌സിഡി പൂര്‍ണമായും എടുത്തുകളയാന്‍ കേന്ദ്രത്തിന്റെ ആലോചന; എല്ലാമാസവും വിലവര്‍ധനക്കും ശിപാര്‍ശ

ടെക്‌നോളജി രംഗത്ത് കൂടുതല്‍ പരീക്ഷണത്തിനൊരുങ്ങി ആപ്പിള്‍; 360 ഡിഗ്രി ഇഫക്ടില്‍ പുതിയ ഡിസ്‌പ്ലേ

November 06, 2019 |
|
Lifestyle

                  ടെക്‌നോളജി രംഗത്ത് കൂടുതല്‍ പരീക്ഷണത്തിനൊരുങ്ങി ആപ്പിള്‍;  360 ഡിഗ്രി ഇഫക്ടില്‍ പുതിയ ഡിസ്‌പ്ലേ

ആപ്പിള്‍ ഇപ്പോള്‍ ടെക്‌നോളജി വികസിപ്പിക്കുന്നതില്‍ വന്‍ കുതിച്ചുചാട്ടമാണ് നടത്തുന്നത്. സ. ഐഫോണിന്റെ വ്യത്യസ്തമായ ഡിസൈനുകള്‍ രംഗത്തിറക്കി ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ആപ്പിളെന്ന ടെക് ഭീമന്‍. ഇപ്പോഴിതാ 360 ഡിഗി പരീക്ഷണത്തിന് ഇറങ്ങിത്തിരിച്ചിരിക്കുകയാണ് കമ്പനി. ആപ്പിള്‍ മുന്‍പ് സമര്‍പ്പിച്ചിട്ടുള്ള 13 പേറ്റന്റുകളില്‍ ഒന്നിലാണ് 360 ഡിഗ്രീ ഇഫക്ടില്‍ ഡിസ്‌പ്ലേ അവതരിപ്പിച്ചിരിക്കുന്നത്. ഐ ഫോണിന്റെ വരാനിരിക്കുന്ന മോഡലിനായിരിക്കും ത്രിമാന വിദ്യകള്‍ സമ്മേളിക്കുന്നത്.

ഫോണിന്റെ എല്ലാ വശങ്ങളും വ്യാപിച്ച് കിടക്കുന്ന സുതാര്യമായ ഗ്ലാസ് ഡിസ്പ്ലയുമാകും ഈ രൂപമാറ്റത്തിന്റെ പ്രധാന ആകര്‍ഷണം. രണ്ടു സൈഡിലും ഡിസ്‌പ്ലേ വ്യക്തമാകുന്ന രീതിയില്‍ പുതിയ മാറ്റവും ഉടന്‍ പ്രതീക്ഷിക്കാം.പുതിയ മോഡലിന് 2013 ആപ്പിള്‍ പേറ്റന്റ് സ്വന്തമാക്കിയതാണ്. ഇതോടെ ഇനി സ്‌ക്രീനിന്റെ പിന്‍ഭാഗവും ഡിസ്‌പ്ലേയുടെ ഭാഗമാകുന്ന രീതിയിലായിരിക്കും മോഡല്‍ അവതരിപ്പിക്കുക.

ദൃശ്യമികവ് സമ്മാനിക്കുന്നതിനൊപ്പം ത്രിഡി അനുഭവം സമ്മാനിച്ചായിരിക്കും പുതിയ മോഡല്‍ എത്തുക. ത്രീഡി സാങ്കേതിക മികവില്‍ ഗെയിം കളിക്കാനും. വീഡിയോകള്‍ കാണാനും, ഈ സാങ്കേതികമാറ്റം സാഹായിക്കും. രൂപകല്‍പ്പനയുമായി ബന്ധപ്പെട്ട് 13 പേറ്റന്റുകള്‍ ആപ്പിള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അതില്‍ ആറെണ്ണം അനുവദിച്ചു, ഏറ്റവും ഒടുവില്‍ 2019 ഒക്ടോബര്‍ 26 നും 2018 മെയ് മാസത്തിനുമുമ്പും പേറ്റന്റ് ആപ്പിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പക്ഷേ ഈ സാങ്കേതിക വിദ്യ ആപ്പിള്‍ വിപണിയിലെത്തിച്ചിട്ടില്ല. അപ്‌ഡേറ്റ് ചെയ്യുന്ന ആപ്പിള്‍ ആപ്ലിക്കേഷനുകളില്‍ ഈ വിവരണങ്ങള്‍ ഉള്‍കൊള്ളിച്ചിരുന്നു. എന്നിരുന്നാലും ആപ്പിള്‍ ഇനി പുറത്തിറക്കുന്ന മോഡലുകളിലായിരിക്കും ഈ മാറ്റങ്ങള്‍ വരികയെന്ന് പ്രതീക്ഷിക്കുന്നത്.ഫോണിന്റെ മുന്നിലും പിന്നിലും ഗ്ലാസിന്റെ തുടര്‍ച്ചയായ ഡിസ്‌പ്ലേയായിരിക്കും പുതിയ പേറ്റന്റില്‍ അവതരിപ്പിക്കുന്നത്. ആപ്പിളിന് അനുവദിച്ച് ആറ് പേറ്റന്റുകലില്‍ ഈ മാറ്റങ്ങള്‍ പ്രതീക്ഷിക്കാനും സാധിക്കും.

സമാനമായ രീതിയില്‍ സാംസങും പേറ്റന്റ് സ്വീകരിച്ചി്ട്ടുണ്ട്. ഗ്ലാസുകള്‍ പൊതിയുന്ന എഡ്ജ് അടക്കമാണ് സാംസങ് അവതരിപ്പിച്ചത്. എന്നാല്‍ ഐഫോണിന്റെ പേറ്റന്റില്‍ ചുറ്റും സുതാര്യമായ ഗ്രാസ് ഡിസ്‌പ്ലേയും ആപ്ലിക്കേഷനുകള്‍ അനായാസേന കണ്ടെത്താന്‍ സാധിക്കും എന്നതും ഹാലൈറ്റ് ചെയ്ത് കാട്ടുന്നു. പക്ഷേ ഈ മാറ്റം ഫോണിന്റെ വലിപ്പത്തിലോ നീളത്തിലോ കാര്്യമായി ഒന്നും സ്വാധീനിക്കില്ലെങ്കിലും പുതിയ കാഴ്ചാനുഭവം ആയിരിക്കുമെന്നാണ് അവകാശപ്പെടുന്നത്.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved