ഐഫോണിലെ പിഴവ് കണ്ടെത്തിയാല്‍ ഏഴ് കോടി രൂപ പാരിതോഷികം തരുമെന്ന് ആപ്പിള്‍; ഉപയോക്താവല്ലാതെ പുറത്ത് നിന്നും ഐഫോണ്‍ കേര്‍ണലിലേക്ക് ആക്‌സസ് പറ്റുമോ എന്നത് ടെക്ക് തലച്ചോറുകളോടുള്ള 'വെല്ലുവിളി'

August 09, 2019 |
|
News

                  ഐഫോണിലെ പിഴവ് കണ്ടെത്തിയാല്‍ ഏഴ് കോടി രൂപ പാരിതോഷികം തരുമെന്ന് ആപ്പിള്‍; ഉപയോക്താവല്ലാതെ പുറത്ത് നിന്നും ഐഫോണ്‍ കേര്‍ണലിലേക്ക് ആക്‌സസ് പറ്റുമോ എന്നത് ടെക്ക് തലച്ചോറുകളോടുള്ള 'വെല്ലുവിളി'

ലാസ് വേഗാസ്: ഐഫോണിലെ പിഴവ് കണ്ടെത്തുന്നവര്‍ക്ക് ഒരു മില്യണ്‍ യുഎസ് ഡോളര്‍ (ഏഴ് കോടി രൂപ) പാരിതോഷികം ഓഫര്‍ ചെയ്ത് ഗാഡ്ജറ്റ് ഭീമാനായ ആപ്പിള്‍. വിമതരുടേയും മാധ്യമപ്രവര്‍ത്തകരുടേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും മറ്റും ഫോണ്‍ സര്‍ക്കാര്‍ ഹാക്ക് ചെയ്യുന്നുവെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് ഫോണിലെ സുരക്ഷിതത്വം എത്രത്തോളമുണ്ടെന്ന് പരിശോധിക്കാന്‍ കമ്പനി അധികൃതര്‍ ഐടി തലച്ചോറുകളെ ക്ഷണിക്കുന്നത്. മുന്‍പ് ഫോണുകളിലേയും ക്ലൗഡിലേയും പിഴവുകള്‍ കണ്ടെത്താന്‍ തിരഞ്ഞെടുക്കപ്പെട്ട ഗവേഷകരെ മാത്രം ആപ്പിള്‍ വിളിച്ചിരുന്നു.

ഇക്കഴിഞ്ഞ വ്യാഴ്‌ഴ്ച്ച ലാസ് വേഗാസില്‍ നടന്ന ബ്ലാക്ക് ഹാറ്റ് സെക്യുരിറ്റി കോണ്‍ഫേറന്‍സില്‍ വെച്ചാണ് കമ്പനി അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മാക്ക് സോഫ്റ്റ് വെയറിലടക്കം ഏതെങ്കിലും തരത്തിലുള്ള പിഴവ് കണ്ടെത്തുന്നവര്‍ക്കാണ് കമ്പനി പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ഫോണിന്റെ കേര്‍ണലില്‍ ഉപയോക്താവിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയും കൂടാതെ റിമോട്ട് അക്‌സസ് സാധ്യമോ എന്നതാണ് ചാലഞ്ച്. മുന്‍പ് സോഫ്റ്റ് വെയറിലെ ബഗ്‌സ് സെറ്റ് ചെയ്യുന്നതിനും സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റുകള്‍ ഹാക്കര്‍മാര്‍ക്ക് ലഭിക്കാതിരിക്കുന്നന് വേണ്ട സാങ്കേതിക പരിഹാരം നിര്‍ദ്ദേശിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം ഡോളര്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു.

ചില സുരക്ഷാ നടപടികള്‍ ഡിസേബിളാക്കിയ പരിഷ്‌ക്കരിച്ച ഫോണ്‍ വാഗ്ദാനം ചെയ്യുന്നതുള്‍പ്പെടെ ഗവേഷണം എളുപ്പമാക്കുന്നതിന് ആപ്പിള്‍ മറ്റ് നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. ഫോണുകളിലോ അവയുടെ സോഫ്‌റ്റ്വെയറിലോ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷനുകളിലോ ഇതു വരെ തിരിച്ചറിയപ്പെടാത്ത കുറവുകള്‍ പരിഹരിക്കുന്നത് ഗവേഷണ കൂടുതല്‍ ഊര്‍ജിതമാക്കുമെന്നും കമ്പനി വിശ്വസിക്കുന്നു. 

ഐഫോണ്‍ നിര്‍മാതാവ് ആപ്പിളിന്റെ വിറ്റുവരവിന്റെ കണക്കുകള്‍ പുറത്തെത്തിയതിനു പിന്നാലെ അവരുടെ പുതിയ തന്ത്രങ്ങള്‍ ഫലിക്കുന്നുവെന്നും മനസിലാകുന്നു. പ്രതീക്ഷിച്ചതിനപ്പുറത്താണ് കമ്പനിയുടെ മൊത്തം വിറ്റുവരവ്. ഐഫോണിന്റെ വിറ്റവരവ് 12 ശതമാനം കുറഞ്ഞപ്പോള്‍ ഐഫോണ്‍ ഇതര വരുമാനം 17 ശതമാനം വര്‍ധിച്ചു.

കഴിഞ്ഞ പത്തിലേറെ വര്‍ഷമായി അമേരിക്കയിലെ കുപ്പര്‍ട്ടീനോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ കമ്പനിയുടെ വിറ്റുവരവിന്റെ മുഖ്യ ഭാഗവവും എത്തിച്ചിരുന്ന ഉല്‍പന്നമാണ് ഐഫോണ്‍. ഫോണുകളില്‍ നൂതനത്വം വന്നിരുന്നത് ഓരോ പുതിയ ഐഫോണിനൊപ്പവുമായിരുന്ന കാലം പോലുമുണ്ടായിരുന്നു. മറ്റു കമ്പനികളുടെ എന്‍ജിനീയര്‍മാര്‍ കണ്ണഞ്ചി നിന്നിരുന്ന സമയമായിരുന്നു അത്. ഇന്ന് ഫീച്ചറുകളുടെ പ്രളയവുമായാണ് പല വമ്പന്‍ നിര്‍മാതാക്കളുടെയും പ്രൊഡക്ടുകള്‍ വിപണിയിലെത്തുന്നത്.

Related Articles

© 2024 Financial Views. All Rights Reserved