ചൈനയ്ക്ക് നേരെയുള്ള അമേരിക്കയുടെ ഉപരോധം ആപ്പിള്‍ ചെവികൊള്ളില്ല; ആപ്പിളിന്റെ മാക് പ്രോ ചൈനയില്‍ കൂടുതല്‍ ഉത്പാദിപ്പിക്കും

July 01, 2019 |
|
News

                  ചൈനയ്ക്ക് നേരെയുള്ള അമേരിക്കയുടെ ഉപരോധം ആപ്പിള്‍ ചെവികൊള്ളില്ല; ആപ്പിളിന്റെ മാക് പ്രോ ചൈനയില്‍ കൂടുതല്‍ ഉത്പാദിപ്പിക്കും

കാലിഫോര്‍ണിയ: ചൈനയ്ക്ക് നേരയുള്ള അമേരിക്കയുടെ ഉപരോധം വകവെക്കാതെയാണ് ആപ്പിളെന്ന അമേരിക്കന്‍ കമ്പനി ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. ട്രംപ് ഭരണകൂടത്തിന്റെ അനുമതിയില്ലാതെ  അമേരിക്കന്‍ കമ്പനികള്‍ക്ക് ചൈനയുമായി വ്യാപാര സൗഹൃദത്തില്‍ ഏര്‍പ്പെടാന്‍ കഴിയില്ലെന്ന വാദത്തിന് യാതൊരു പ്രസക്തിയുമില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട്  ചെയ്തിട്ടുള്ളത്. ആപ്പിള്‍ തങ്ങളുടെ  മാക് പ്രോ കംപ്യൂട്ടറുകളുടെ ഉത്പാദനം ചൈനയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണിപ്പോള്‍. 15 മുതല്‍ 30 ശതമാനം വരെ മാക് പ്രോ കംപ്യൂട്ടര്‍ ഉത്പാദനം ചൈനയില്‍ ആപ്പിള്‍ നടത്തുമെന്നാണ് കമ്പനി  അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. 

അതേസമയം ആപ്പിളിന്റെ ഉത്പാദനമെല്ലാം ചൈനയില്‍ നിന്ന് യുഎസിലേക്ക് മാറ്റണമെന്ന ട്രംപ് ഭരണകൂടത്തിന്റെ ആവശ്യം ഇപ്പോള്‍ ശക്തമായിട്ടുണ്ട്. എന്നാല്‍ ട്രംപ് ഭരണകൂടത്തിന്റെ പുതിയ നയങ്ങളോട് ആപ്പിള്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.  ചൈനയില്‍ നിന്ന് മാക് പ്രോ കംപ്യൂട്ടറുകളുടെ ഉത്പാദനം വര്‍ധിപ്പിക്കുക എന്ന തീരുമാനത്തില്‍ നിന്ന് ആപ്പിള്‍ പിന്മാറില്ലെന്നാണ് വിവരം. അതേസമയം ആപ്പിള്‍ ഉത്പ്പന്നങ്ങളുടെ അധിക ഉത്പ്പാദനം നടക്കുന്നത് കാലിഫോര്‍ണിയയിലാണെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. മറ്റിടങ്ങളില്‍ കുറഞ്ഞ ശതമാനം മാത്രമാണ് ഉത്പ്പദം ഉള്ളതെന്നും കമ്പനി വ്യക്തമാക്കുന്നു. 

 

Related Articles

© 2024 Financial Views. All Rights Reserved