100 മുതല്‍മുടക്കുള്ള 18 പദ്ധതികള്‍; ആഗോള നിക്ഷേപകരില്‍ കണ്ണുനട്ട് അസന്റ് 2020

January 07, 2020 |
|
News

                  100  മുതല്‍മുടക്കുള്ള 18 പദ്ധതികള്‍; ആഗോള നിക്ഷേപകരില്‍ കണ്ണുനട്ട് അസന്റ് 2020

കൊച്ചി: ജനുവരി 9,10 തീയതികളിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ആഗോളനിക്ഷേപക സംഗമം കൊച്ചിയില്‍ നടക്കുക. ജനുവരി 9,10 തീയതികളില്‍ നടക്കുന്ന അസെന്‍ഡ് 2020 ആഗോള നിക്ഷേപക സംഗമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിക്ഷേപകര്‍ക്കായി സമര്‍പ്പിക്കും.നൂറ് കോടിയില്‍പരം രൂപ മുതല്‍മുടക്കുള്ളതും അഞ്ഞൂറ്  പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതുമായ പതിനെട്ട് മെഗാ പദ്ധതികളാണ് അസന്റില്‍ പ്രഖ്യാപിക്കും.

കൊച്ചി-പാലക്കാട് സംയോജിത ഉല്‍പ്പാദന ക്ലസ്റ്റര്‍,ആമ്പല്ലൂരില്‍ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ പാര്‍ക്ക്,തിരുവനന്തപുരം,തൃശൂര്‍,മലപ്പുറം എന്നിവിടങ്ങളില്‍ സംയോജിത ഖരമാലിന്യ സംസ്‌കരണ സംവിധാനം,പെരുമ്പാവൂരില്‍ മീഡിയം ഡെന്‍സിറ്റി ഫൈബര്‍ ബോര്‍ഡ് പ്ലാന്റ്, ഒറ്റപ്പാലത്ത് ഡിഫന്‍സ് പാര്‍ക്ക്,കൊച്ചി ബിപിസിഎല്‍ റിഫൈനറിക്ക് സമീപം പ്രൊപ്പിലിന്‍ ഓക്‌സൈഡ് പ്ലാന്റ്,പിവിസി ഉല്‍പ്പാദന പ്ലാന്റ്,900 കോടി രൂപയുടെ സൂപ്പര്‍ അബ്‌സോര്‍ബന്റ് പോളിമര്‍ പ്ലാന്റ് ,കിന്‍ഫ്രയുടെ  നേതൃത്വത്തില്‍ അമ്പലമുകളില്‍ 1846 കോടി രൂപ മുതല്‍മുടക്കി പെട്രോ കെമിക്കല്‍ പാര്‍ക്ക്,കൊച്ചി തുറമുഖത്തിന് സമീപത്ത് ഫ്രീ ട്രേഡ് വെയര്‍ ഹൗസിങ് സോണ്‍ അടക്കമുള്ള മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക്‌സ് പാര്‍ക്ക് ,400 കോടിരൂപ മുതല്‍മുടക്കി കിന്‍ഫ്ര സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ലോജിസ്റ്റിക്‌സ് ഹബ്,കൊച്ചി തുറമുഖത്ത് പുതുവെയ്പ് എല്‍എന്‍ജി ടെര്‍മിനലിന് സമീപം 300 കോടിരൂപയുടെ ക്രയോജനിക് വെയര്‍ ഹൗസ് തുടങ്ങി നിരവധി പദ്ധതികളാണ് സംസ്ഥാന വ്യവസായ വകുപ്പ് അസന്റ് 2020ല്‍ അവതരിപ്പിക്കുക.

തൊഴില്‍ അവസരങ്ങള്‍ ലക്ഷ്യമിട്ടുള്‌ല ചെറുത്,ഇടത്തരം ,വലുത് എന്നിങ്ങനെ തരംതിരിച്ച് അവതരിപ്പിക്കും. വ്യവസായ നിക്ഷേപം ആകര്‍ഷിക്കുന്ന കാര്യത്തില്‍ മാതൃകാപരമായ പരിവര്‍ത്തനമായിരിക്കും അസെന്റ് കൊണ്ടുവരികയെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. ഇലക്ട്രോണിക്‌സ് ,ഐടി, ബയോടെക്‌നോളജി എന്നീ മേഖലയില്‍ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള പദ്ധതികളായിരിക്കും കൊച്ചി-പാലക്കാട് ഐഎംസിയില്‍ ഉണ്ടാവുക.10000 കോടിരൂപയുടെ കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴിയുടെ ഭാഗമായിരിക്കും ഇത്.

Related Articles

© 2024 Financial Views. All Rights Reserved