ഓഹരി വിപണി നേട്ടത്തില്‍; സെന്‍സെക്‌സ് 41,565.90 ത്തില്‍; നിക്ഷേകര്‍ക്ക് വിപണിയില്‍ പ്രതീക്ഷ

February 12, 2020 |
|
Trading

                  ഓഹരി വിപണി നേട്ടത്തില്‍; സെന്‍സെക്‌സ് 41,565.90 ത്തില്‍;  നിക്ഷേകര്‍ക്ക് വിപണിയില്‍ പ്രതീക്ഷ

ഓഹരി വിപണി ഇന്ന് വന്‍ നേട്ടത്തില്‍ അവസാനിച്ചു. ചൈനയില്‍ നിന്നുള്ള കൊറോണ വൈറസിന്റെ മരണ സംഖ്യയില്‍ കുറവുണ്ടായതും, പുതിയ രോഗ ബാധരുടെ എണ്ണത്തിലുള്ള കുറവും മൂലം ഏഷ്യന്‍ ഓഹരി വിപണിയും, ഇന്ത്യന്‍ ഓഹരി വിപണിയും നേട്ടത്തിലേക്കെത്തുന്നതിന് കാരണമായി. നിലവില്‍ കൊറോണ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 1003 ആണ്. 

മുംബൈ ഓഹരി സൂൂചികയായ സെന്‍സെക്്‌സ്  349.76 പോയിന്റ് ഉയര്‍ന്ന്  അതായത്  0.85 ശതമാനം വര്‍ധിച്ച്  41,565.90 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത് . ദേശീയ ഓഹരി സൂചികയായ നിഫ്റ്റി  93.30 പോയിന്റ് ഉയര്‍ന്ന്  അതായത് 0.77 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി  12,201.20 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.  നിലവില്‍ 984 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും,  1490 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.  

എച്ച് യുഎല്‍ (5%),  കോട്ടക് മഹീന്ദ്ര (2.23%),  നെസ്റ്റ്‌ലി ((1.88%), ഐസിഐസിഐ ബാങ്ക് (1.77%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (1.71%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്.  

അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മമൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. യെസ് ബാങ്ക്  (-4.48%), ഭാരതി ഇന്‍ഫ്രാടെല്‍ (-2.19%), ബിപിസിഎല്‍ (-1.30), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്  (-1.18%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്. 

അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്.  എസ്ബിഐ (1,246.57), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (1,144.19), എച്ച്‌യുഎല്‍ (1,074.42), എച്ച്ഡിഎഫ്‌സി (1,017.23), റിലയന്‍സ് (909.69) എന്നീ  കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.

Related Articles

© 2024 Financial Views. All Rights Reserved