ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ബജറ്റില്‍ കൂടുതല്‍ പരിഗണ നല്‍കി: പെട്രോള്‍-ഡീസല്‍ വാഹന നിര്‍മ്മാണ കമ്പനികള്‍ക്ക് ഒരു പാക്കേജുമില്ല

July 06, 2019 |
|
Lifestyle

                  ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ബജറ്റില്‍ കൂടുതല്‍ പരിഗണ നല്‍കി: പെട്രോള്‍-ഡീസല്‍ വാഹന നിര്‍മ്മാണ കമ്പനികള്‍ക്ക് ഒരു പാക്കേജുമില്ല

ന്യൂഡല്‍ഹി: രാജ്യത്ത് ഇലക്ട്രോണിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്. അതേമസം നിര്‍മ്മല സീതാരാമന്റെ ബജറ്റില്‍ പരമ്പരാഗത വാഹന വിപണിക്ക് വലിയ പ്രതിസന്ധയാണ് നേരിടേണ്ടി വരിക. പരമ്പരാഗത വാഹന വിപണിക്ക് പ്രോത്സാഹനം നല്‍കാതൈ ഇലക്ട്രിക് വാഹനങ്ങള്‍ക്കും, ഇലക്ട്രിക് വാഹന നിര്‍മ്മാണത്തിനും കൂടുതല്‍ പരിഗണന നല്‍കിയിരിക്കുകയാണ് കേന്ദ്ര ബജറ്റില്‍. സൊസൈറ്റി ഓഫ് ആട്ടോമൊബൈല്‍ അടക്കമുള്ള സംഘടനകള്‍ ഇക്കാര്യത്തില്‍ വലിയ പ്രതിഷേധമാണ് അറിയിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ നിരത്തിലിറിക്കുക സര്‍ക്കാര്‍ പറയുന്നതുപോലെ അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അതിന് അധിക സാമ്പത്തിക ബാധ്യതയാണ് കമ്പനിക്കുണ്ടാകുന്നതെന്നും വിവിധ കമ്പനികള്‍ കേന്ദ്രസര്‍ക്കാറിനോട് ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണ്. 

മലിനീകരണം കുറക്കാനും, കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാതാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്ന കാര്യം നല്ലത് തന്നെയാണ്. പക്ഷേ സര്‍ക്കാര്‍ ഇത് ഉദ്ദേശിച്ചപോലെ വേഗത്തില്‍ നടപ്പിലാക്കുക എന്നത് അപ്രയാഗികമാണെന്നാണ് വിവിധ കമ്പനികള്‍ പറയുന്നത്. സര്‍ക്കാര്‍ ഇതിന് അല്‍പ്പം കൂടി സമയം നല്‍കണമെന്നാണ് പറയുന്നത്.  ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി കുറച്ചതും, ആദായനികുതിയില്‍ ഇളവ് വരുത്തിയതും സ്വാഗതാര്‍ഹമായ തീരുമാനമാണ്. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വാഹന വിപണിയെ കരകയറ്റാനുള്ള ഒരു പാക്കേജും സര്‍ക്കാര്‍ നടപ്പിലാക്കാത്തതിനെതിരെ വിവിധ വാഹന നിര്‍മ്മാണ കമ്പനികള്‍ പ്രതിഷേധം അറിയിച്ചു. 

അതേസമയം വാഹന വിപണിയിലെ പ്രതിസന്ധി മൂലം രാജ്യത്ത പല വാഹന നിര്‍മ്മാണ പ്ലാന്റുകള്‍ അടച്ചുപൂട്ടുന്ന അവസ്ഥയിലാണിപ്പോള്‍.പ്രമുഖ വാഹന നിര്‍മ്മാതാക്കളുടെ  പ്ലാന്റുകള്‍ അടച്ചുപൂട്ടപ്പെടുമ്പോള്‍ വാഹന വിപണി ഇന്നേവരെ നേരിടാത്ത പ്രതിസന്ധികളാകും നേരിടാന്‍ പോകുന്നത്. രാജ്യത്തെ മുന്‍നിര പാസഞ്ചര്‍ വാഹനങ്ങളുടെയും, ഇരുചക്ര വാഹനങ്ങളുടെയും ഫാക്ടറികളാണ് അടച്ചുപൂട്ടാന്‍ പോകുന്നത്. കണക്കുകള്‍ പ്രകാരം അഞ്ച് ലക്ഷത്തിലധികം വാഹനങ്ങള്‍ ഫാക്ടറികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വില്‍പ്പനയില്‍ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് മിക്ക വാഹനങ്ങളും ഫാക്ടറികളിലാണുള്ളത്. 30 ലക്ഷത്തില്‍ കൂടുതല്‍ ഇരു ചക്ര വാഹനങ്ങളും ഫാക്ടറികളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ടാറ്റാ  മോട്ടോര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര , മാരുതി സുസൂക്കി എന്നീ കമ്പനികളുടെ പ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം എടുത്തിരുന്നതായാണ് വിവരം. 

 

Related Articles

© 2024 Financial Views. All Rights Reserved