യാത്രാവാഹനങ്ങളുടെ വില്‍പ്പനയില്‍ നേരിയ വര്‍ധനവ്; പ്രതിസന്ധിയിലും പ്രതീക്ഷ കൈവിടാതെ ഓട്ടോമൊബൈല്‍ വിപണി

November 11, 2019 |
|
Lifestyle

                  യാത്രാവാഹനങ്ങളുടെ വില്‍പ്പനയില്‍ നേരിയ വര്‍ധനവ്; പ്രതിസന്ധിയിലും പ്രതീക്ഷ കൈവിടാതെ ഓട്ടോമൊബൈല്‍ വിപണി

ദില്ലി: വാഹന വിപണിയില്‍ പ്രതിസന്ധി നേരിടുമ്പോഴും ആഭ്യന്തര വിപണിയില്‍ യാത്രാവാഹനങ്ങളുടെ വില്‍പ്പനയില്‍ ഉണര്‍വ്. 0.28% ആണ് വര്‍ധനവുണ്ടായിരിക്കുന്നതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സ് അറിയിച്ചു. ഒക്ടോബര്‍ മാസം മാത്രം 2,85,027 യാത്രാവാഹനങ്ങളാണ് വിറ്റുപോയത്.

കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 2,84,223 വാഹനങ്ങളാണ് വിറ്റത്. അതേസമയം വാണിജ്യവാഹനങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ 14.43 % ഇടിവാണ് നേരിട്ടത്. വാഹന വിപണിയില്‍ മാന്ദ്യം പിടിമുറുക്കിയതിനെ തുടര്‍ന്ന് മാരുതിയുടെ പല ബ്രാന്റുകളുടെ വില്‍പ്പനയും ഇടിഞ്ഞിട്ടുണ്ട്. അതേസമയം ചില ബ്രാന്റുകളുടെ വില്‍പ്പനയില്‍ വര്‍ധനവും കാണിക്കുന്നതായി വിപണിയില്‍ നിന്നും വിലയിരുത്തലുകള്‍ ഉണ്ടായി.പ്രതിസന്ധി മറികടക്കാന്‍ നിരവധി ഓഫറുകളും സേവനങ്ങളും പ്രഖ്യാപിച്ച് മുന്നേറ്റത്തിനുള്ള പരിശ്രമങ്ങളാണ് ഓട്ടോമൊബൈല്‍ കമ്പനികള്‍ നടത്തുന്നത്. വാഹനമേഖലയില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍നഷ്ടവും സംഭവിച്ചിരുന്നു.

Read more topics: # passanger vehicle, # auto market,

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved