ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നുണ്ടെന്ന ആരോപണം തള്ളിക്കളഞ്ഞ് നീതി ആയോഗ്; വാഹന നിര്‍മ്മാതാക്കള്‍ ഇപ്പോഴും ആശങ്കയില്‍

August 10, 2019 |
|
Lifestyle

                  ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നുണ്ടെന്ന ആരോപണം തള്ളിക്കളഞ്ഞ് നീതി ആയോഗ്; വാഹന നിര്‍മ്മാതാക്കള്‍ ഇപ്പോഴും ആശങ്കയില്‍

ന്യൂഡല്‍ഹി: രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികള്‍ ഒന്നടങ്കം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്. കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ -ഡീസല്‍ വാഹനങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കാതെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നുണ്ടെന്ന ആരോപണമാണ് ഇപ്പള്‍ ഉയര്‍ന്നുവരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഈ ആരോപണം പൂര്‍ണമായും തള്ളിക്കളയുകയാണ് ചെയ്യുന്നത്. അതേസമയം കാര്‍ വിപണി രംഗത്തെ മാന്ദ്യത്തിന് കാരണം നീതി ആയോഗും കാരണമാണെന്ന് ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. അതേസമയം നീതി ആയോഗ് അത്തരം തീരുമാനങ്ങളെ തള്ളിക്കളയുകയും ചെയ്തു. 

അതേസമയം രാജ്യത്ത് നീതി ആയോഗ് ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ നിന്ന് പിന്മാറില്ലെന്നാണ് റിപ്പോര്‍ട്ട്. കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാതാക്കാനും, അന്തരീക്ഷ മലിനീകരണം കുറക്കാനും ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിരലിറക്കുകയെന്നതാണ് നീതി ആയോഗും കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2025 ഓടെ രാജ്യത്തെ മുച്ചക്ര വാഹനങ്ങള്‍, 150 സിസിക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ എന്നിവ വൈദ്യുതിയിലേക്ക് മാറ്റണമെന്ന നിര്‍ദേശമായിരുന്നു നീതി ആയോഗ് കേന്ദ്രസര്‍ക്കാറിന് മുന്‍പില്‍ മുന്നോട്ടുവെച്ചത്.  അതേസമയം ഇത്തരം നിര്‍ദേശങ്ങള്‍ നീതി ആയോഗ് കേന്ദ്രസര്‍ക്കാറിന് മുന്‍പില്‍ സമര്‍പ്പിച്ചിട്ടില്ലെന്നാണ് നീതി ആയോഗ് ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. 

എന്നാല്‍ പെട്രോള്‍-ഡീസല്‍ വാഹന വില്‍പ്പനയില്‍ കനത്ത ഇടിവാണ് ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ളത്. വാഹനങ്ങളുടെ ജിഎസടി വെട്ടിക്കുറക്കണമെന്ന പ്രധാന നിര്‍ദേശം കേന്ദ്രസര്‍ക്കാറിന് മുന്‍പില്‍ വാഹന നിര്‍മ്മാതാക്കള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. വാഹനങ്ങളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന്  18 ശതമാനമായി കുറക്കണമെന്ന നിര്‍ദേശമാണ് വാഹന നിര്‍മ്മാതാക്കള്‍ ധനമന്ത്രി നിര്‍മ്മല സീതാരമനുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ തീരുമാനം വാഹന നിര്‍മ്മാതാക്കളെ അറിയിച്ചിട്ടുള്ളത്. അതേസമയം വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ ഫീസടക്കം കൂട്ടുന്ന തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved