ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ക്വാര്‍ട്ടറില്‍ 24 ശതമാനം വര്‍ധനവ്; ഓണ്‍ലൈന്‍ യുലിപ് മേഖലയിലും മികച്ച നേട്ടം

November 07, 2018 |
|
Insurance

                  ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ക്വാര്‍ട്ടറില്‍ 24 ശതമാനം വര്‍ധനവ്; ഓണ്‍ലൈന്‍ യുലിപ് മേഖലയിലും മികച്ച നേട്ടം

കൊച്ചി: 24 ശതമാനം വര്‍ധനവു കൈവരിച്ചു കൊണ്ട് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ്  നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ക്വാര്‍ട്ടറില്‍ പുതിയ വ്യക്തിഗത പ്രീമിയം. പരമ്പരാഗതമായി നടത്തി വരുന്ന വ്യക്തിഗത ഇന്‍ഷുറന്‍സുകളുടെ രംഗത്ത് 39 ശതമാനം വളര്‍ച്ചയും കമ്പനിക്ക് മുതല്‍ക്കൂട്ട് ആയിട്ടുണ്ട്.

ഉപഭോക്താക്കളുടെ ജീവിത ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പിന്തുണ നല്‍കും വിധം നിരവധി നവീന പദ്ധതികളും സേവനങ്ങളുമാണ് തങ്ങള്‍ ആവിഷ്‌ക്കരിച്ചതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒ യുമായ തരുണ്‍ ചുംഗ് പറഞ്ഞു. 

ഓണ്‍ലൈന്‍ യുലിപ് മേഖലയില്‍ കമ്പനിയുടെ നേതൃസ്ഥാനം തുടരുകയാണ്. കമ്പനിയുടെ പുതുതലമുറ യൂലിപ് ബജാജ് അലയന്‍സ് ലൈഫ് ഗോള്‍ അഷ്വര്‍ പുറത്തിറക്കി ഒന്‍പതു മാസങ്ങള്‍ക്കിടയില്‍ 16,000 ത്തില്‍ ഏറെ പോളിസികളാണ് വില്പന നടത്തിയത്. 146 കോടി രൂപയിലേറെ പ്രതിവര്‍ഷ പ്രീമിയവും ഇതിലൂടെ കൈവരിക്കുകയുണ്ടായി.

 

Read more topics:

News Desk

Author
mail: author@financialviews.in

Related Articles

© 2019 Financial Views. All Rights Reserved