ബാങ്ക് വായ്പകളില്‍ വളര്‍ച്ച; നിക്ഷേപങ്ങളില്‍ വളര്‍ച്ച 9.92 ശതമാനമായി ഉയര്‍ന്നു

November 22, 2019 |
|
News

                  ബാങ്ക് വായ്പകളില്‍ വളര്‍ച്ച; നിക്ഷേപങ്ങളില്‍ വളര്‍ച്ച 9.92 ശതമാനമായി ഉയര്‍ന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കിങ് മേഖലയിലെ വായ്പകളിലും നിക്ഷേപകങ്ങളിലും  വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ട്. ബാങ്ക് വായ്പകളില്‍ 8.7 ശതമാനം വളര്‍ച്ച കൈവരിച്ച് 98.47 ലക്ഷം കോടി രൂപയായി. വാര്‍ഷിക അടിസ്ഥാനത്തിലുള്ള കണക്കുകളാണ് കഴിഞ്ഞ ദിവസം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടത്. നവംബര്‍ ആറ് വരെയുള്ള കാലയളവില്‍ റെക്കോര്‍ഡ് നേട്ടം കൈവരിക്കാന്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ബാങ്കിന്റെ വായ്പാ വളര്‍ച്ച 8.90 ശതമാനം ഉയര്‍ന്ന് 98.39 ലക്ഷം കോടി രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. 

ബാങ്കിങ് മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തനം ശക്തിപ്പെട്ടുവെന്ന സൂചനയാണ് ഈ കണക്കുകളിലൂടെ വ്യക്തമാകുന്നത്. ബാങ്കിങ് മേഖലയിലെ നിക്ഷേപങ്ങളിലും, നവംബര്‍ കൂടുതല്‍ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ബാങ്കിങ് മേഖലയില നിക്ഷേപങ്ങളില്‍ 9.92 ശതമാനം ഉയര്‍ന്ന് 129.98 ലക്ഷമായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 118.257 ലക്ഷം കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്. 

അതേസമയം ഒക്ടോബര്‍ 25 ന് ശേഷം ബാങ്കിങ് മേഖലയിലെ നിക്ഷേപങ്ങളില്‍ പുരോഗതി ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഒക്ടോബര്‍ 25 ന് ശേഷം ബാങ്കിങ് മേഖലയിലെ നിക്ഷേപ വളര്‍ച്ച  10.25 ശതമാനം  ഉയര്‍ന്ന്‌ന 129.78 ലക്ഷം കോടി രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. വ്യവസായിക മേഖലയിലെ വായ്പാ വളര്‍ച്ചയില്‍ 2.7 ശതമാനം ഉയര്‍ന്ന് സെപറ്റംബറില്‍ രേഖപ്പെടുത്തിയിരുന്നു. മുന്‍വര്‍ഷം 2.3 ശതമനം ആയിരുന്നു രേഖപ്പെടുത്തിയത്. അതേസമയം വ്യക്തിഗത വായ്പയില്‍ 16.6 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.ഏകദേശം 16.6 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

Related Articles

© 2024 Financial Views. All Rights Reserved