ബാങ്ക് ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്; അനിശ്ചിതകാല പണിമുടക്കിന് നോട്ടീസ് നല്‍കി

January 23, 2020 |
|
Banking

                  ബാങ്ക് ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്; അനിശ്ചിതകാല പണിമുടക്കിന് നോട്ടീസ് നല്‍കി

ദില്ലി: രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക് .ജനുവരി മുതല്‍ മാര്‍ച്ച് വരെ സൂചനാ പണിമുടക്കും ഏപ്രില്‍മുതല്‍ അനിശ്ചിതകാല സമരവും നടത്തുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന നോട്ടീസ് നല്‍കി. ജനുവരി,ഫെബ്രുവരി മാസങ്ങളില്‍ ഓരോ ദിവസവും മാര്‍ച്ച് മാസം മൂന്ന് ദിവസവും ഏപ്രിലില്‍ അനിശ്ചിതകാല പണിമുടക്കിനുമാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. ജനുവരി 31,ഫെബ്രുവരി 1, മാര്‍ച്ച് 11,12,13 എന്നി ദിവസങ്ങളിലാണ് സമരം. ബാങ്ക് ജീവനക്കാരുടെ ഒമ്പത് സംഘടനകള്‍ ഉള്‍പ്പെടുന്ന യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയനാണ് സമരത്തിന് നോട്ടിസ് നല്‍കിയിരിക്കുന്നത്. വേതന പരിഷ്‌കരണ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്ക് നടത്തുന്നത്.

എന്നാല്‍ കേന്ദ്ര ബജറ്റ് ഒന്നിന് നടക്കാനിരിക്കെ ബാങ്ക് ജീവനക്കാര്‍ പണമുടക്കിന് ആഹ്വാനം ചെയ്തത് നിരാശകരമാണെന്നാണ് വിലയിരുത്തല്‍. ബാങ്ക് ജിവനക്കാരുടെ ഒമ്പതോളം സംഘനകളാണ് രാജ്യവ്യാപകമായി ഇപ്പോള്‍ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.  അതേസമയം ബാങ്ക് ജീവനക്കാരുടെ ഒമ്പതോളം സംഘനകള്‍ ഉള്‍പ്പെട്ടതാണ് യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍ (യുഎഫ്ബിയു).  

ബാങ്ക് ജീവനക്കാരുടെ ആവശ്യങ്ങള്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി നേടിയെടുക്കുക എന്നതാണ് സമരത്തിലൂടെ പണിമുടക്കിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ അന്നേദിവസം പരിഗണിച്ചില്ലെങ്കില്‍  മാര്‍ച്ച് 11-13 വരെ സമരം ശക്തിപ്പെടുത്തുകയെന്നതാണ് ലക്ഷ്യം.  എന്നിട്ടും ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമായി മുന്‍പോട്ട് പോകും.  ജീവനക്കാരുടെ വേതനം 15 ശതമാനമായി വര്‍ധിരപ്പിക്കുക എന്നതാണ് സമരത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. എന്നാല്‍ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ മറ്റൊരു തീരുമാനത്തിലാണിപ്പോള്‍.  ബാങ്ക് ജീവനക്കാരുടെ വേതനത്തില്‍ 12.25 ശതമാനം മാത്രമേ അംഗീകരിക്കാന്‍ പറ്റുകയുള്ളുവെന്നാണ് പറയുന്നത്. എന്നാല്‍ ഈ 15 ശതമാനം വേതന വര്‍ധനവ് ആക്കണമെന്നാണ് ബാങ്ക് ജീവനക്കാര്‍ പറയുന്നത്.

 

Related Articles

© 2024 Financial Views. All Rights Reserved