കോവിഡ്-19 ഭീതി; ബാങ്കുകളുടെ പ്രവൃത്തി സമയം ക്രമീകരിച്ചു

March 25, 2020 |
|
Banking

                  കോവിഡ്-19 ഭീതി; ബാങ്കുകളുടെ പ്രവൃത്തി സമയം ക്രമീകരിച്ചു

പ്രധാനമന്ത്രി  നരേന്ദ്രമോദി രാജ്യവ്യാപകമായി 21 ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക് ഡൗണ്‍  പ്രഖ്യാപിച്ചതോടെ ബാങ്കുകളുടെ പ്രവര്‍ത്തന സമയങ്ങളില്‍ മാറ്റമുണ്ടാകും. നിലവിലെ സാഹചര്യത്തില്‍ സാമ്പത്തിക  അടിയന്തിരാവസ്ഥയില്ലെന്ന് ധനമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍  കോവിഡ്-19 പടരാനുള്ള സാധ്യതയ ചൂണ്ടിക്കാട്ടി ജനം ഇ-പേമെന്റ് സംവിധാനത്തെ ഉപയോഗിക്കണമെന്നും, സാമൂഹ്യ അകലം പാലിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.  

അതേസമയം ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ബാങ്കുകള്‍ പ്രവൃത്തിസമയത്തില്‍ മാറ്റംവരുത്തിയത്.

കുറഞ്ഞ ജീവനക്കാരെവെച്ചാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ബാങ്കിന്റെ ശാഖകളിലെത്തുന്നവരുടെ എണ്ണംകുറയ്ക്കാന്‍ നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവ പരമാവധി ഉപയോഗിക്കണമെന്ന് ഉപഭോക്താക്കളോട് ബാങ്കുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിവിധ ബാങ്കുകളുടെ പ്രവര്‍ത്തന സമയം

എച്ച്ഡിഎഫ്സി ബാങ്ക്

ശനിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 2വരെയാകും എച്ച്ഡിഎഫ്സി ബാങ്ക് പ്രവര്‍ത്തിക്കുക. പാസ്ബുക്ക് പുതുക്കല്‍, വിദേശ കറന്‍സി വാങ്ങല്‍ തുടങ്ങിയ സേവനങ്ങള്‍ തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഐസിഐസിഐ ബാങ്ക്

ശാഖകളില്‍ ജീവനക്കാര്‍ നാമമാത്രമായതിനാല്‍ പരമാവധി പേര്‍ ബാങ്കിലെത്താതെ ഇടപാട് നടത്തണമെന്നാണ് ഐസിഐസിഐ ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. ബാങ്കിങ് സേവനങ്ങള്‍ക്കായി ഐമൊബൈല്‍, നെറ്റ് ബാങ്കിങ് എന്നീ സേവനങ്ങള്‍ ഉപയോഗിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു.

എസ്ബിഐ

പ്രവര്‍ത്തന സമയത്തില്‍മാറ്റംവരുത്തിയിട്ടില്ലെങ്കിലും ഉപഭോക്താക്കള്‍ ഇടപാടുകള്‍ക്കായി ശാഖകളില്‍ എത്തുന്നത് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെ എണ്ണം കുറവായതിനാല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ തയ്യാറാകണമെന്നും ട്വീറ്ററിലൂടെ ബാങ്ക് നിര്‍ദേശം നല്‍കി. 

Related Articles

© 2024 Financial Views. All Rights Reserved