സൈബര്‍ ഹിറ്റ്‌ലിസ്റ്റില്‍ ബംഗളൂരു മുന്നില്‍; വിന്‍ഡോസ് ഉപകരണങ്ങളില്‍ നടന്നത് 973 മില്യണ്‍ മാല്‍വെയര്‍ ആക്രമണങ്ങള്‍

May 20, 2019 |
|
News

                  സൈബര്‍ ഹിറ്റ്‌ലിസ്റ്റില്‍ ബംഗളൂരു മുന്നില്‍; വിന്‍ഡോസ് ഉപകരണങ്ങളില്‍ നടന്നത്  973 മില്യണ്‍ മാല്‍വെയര്‍ ആക്രമണങ്ങള്‍

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ സൈബര്‍ അക്രമണങ്ങള്‍ നേരിട്ടിട്ടുള്ളത് ബാംഗ്ലൂര്‍ അഭിമുഖീകരിച്ചിട്ടാണെന്ന് റിപ്പോര്‍ട്ടുകള്‍. ക്വിക്ക് ഹീലിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഈയിടെ മാത്രം മുംബൈ, ഡെല്‍ഹി, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളും ഈ ആക്രമണത്തിന് ഇരയായിട്ടുണ്ട്. സാങ്കേതികവിദ്യാ കേന്ദ്രം എന്ന നിലയില്‍ ഐ.ടി. തൊഴിലവസരങ്ങളുടെ പ്രധാന ക്രേന്ദമായ ബെംഗലൂരു സൈബര്‍ കുറ്റവാളികള്‍ക്ക് പ്രിയങ്കരമായി മാറിയിരിക്കുകയാണ്.

ക്രിപ്‌റ്റോജാക്കിങ്, ഉപഭോക്താവിനും സംരംഭകര്‍ക്കുമായി ഒന്നാമത്തെ ഭീഷണിയായി മാറ്റിയിരിക്കുന്നു. മൊബൈല്‍ ഡിവൈസുകള്‍ക്കുണ്ടായ ഭീഷണിയും ക്രിപ്‌റ്റോജാക്കിങും വര്‍ധിച്ചുവരികയായിരുന്നു. കഴിഞ്ഞ വര്‍ഷം വിന്‍ഡോസ് ഉപകരണങ്ങളില്‍ 973 മില്യണ്‍ മാല്‍വെയര്‍ ആക്രമണങ്ങളുണ്ടായി. ഇത് മിനിറ്റില്‍ 1,900 തടസങ്ങളുണ്ടാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ താരതമ്യേന കുറഞ്ഞ ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നതിന് സൈബര്‍ കുറ്റവാളികള്‍ വിവിധ രീതികള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെങ്കിലും സൈബര്‍ ആക്രമണത്തിന്റെ പുതിയ വേഗവും വേഗതയും വര്‍ധിപ്പിക്കുന്ന ഒന്നാണ് ഐഒടി.

 

 

Related Articles

© 2024 Financial Views. All Rights Reserved