രാജ്യത്തെ എടിഎമ്മില്‍ ആക്രമണം നടത്താന്‍ ഉത്തരകൊറിയന്‍ ഹാക്കര്‍മാരുടെ നീക്കം; പ്രവര്‍ത്തനം തകരാറിലാക്കാനുള്ള ശക്തമായ മാല്‍വെയറുകള്‍ പ്രചരിപ്പിക്കുക ലക്ഷ്യം

October 08, 2019 |
|
News

                  രാജ്യത്തെ എടിഎമ്മില്‍ ആക്രമണം നടത്താന്‍ ഉത്തരകൊറിയന്‍ ഹാക്കര്‍മാരുടെ നീക്കം;  പ്രവര്‍ത്തനം തകരാറിലാക്കാനുള്ള ശക്തമായ മാല്‍വെയറുകള്‍ പ്രചരിപ്പിക്കുക ലക്ഷ്യം

ന്യൂഡല്‍ഹി: രാജ്യത്തെ എടിഎമ്മില്‍ ആക്രമണം നടത്താന്‍ ഉത്തരകൊറിയാന്‍ ഹാക്കര്‍മാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ഉത്തരകൊറിയന്‍ ഭരണകൂടത്തിന് വേണ്ടിയാണ് ഹാക്കര്‍മാര്‍ ഈ നീക്കം നടത്തുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്തെ എടിഎമ്മില്‍നിന്നും (ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീന്‍) ഡാറ്റ മോഷ്ടിക്കുന്ന ഒരു പുതിയ മാല്‍വേര്‍ (കമ്പ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകള്‍) എന്നിവ വികസിപ്പിച്ചെടുത്ത് എടിഎം പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാനുള്ള നീക്കമാണ് ഉത്തകകൊറിയന്‍ ഹാക്കര്‍മാര്‍ ഇപ്പോള്‍ നടത്തുന്നത്. കാസ്പറസ്‌കി ലാബിലെ ഗവേഷകരന്‍മാരാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

ഡെബിറ്റ് കാര്‍ഡുകളില്‍ നിന്ന് വിവരങ്ങള്‍ മോഷ്ടിക്കാന്‍ ശേഷിയുള്ള മാല്‍വെയറുകള്‍ രാജ്യത്തെ എടിഎമ്മുകളില്‍ നിന്ന് കണ്ടെത്തിയതായാണ് കാസ്പറസ്‌കി അഭിപ്രായപ്പെടുന്നത്. എടിഎം ഡിട്രാക് എന്ന അതിശക്തമായ മാല്‍വെയറാണ് എടിഎമ്മുകളില്‍ വ്യാപിക്കാന്‍ നീക്കം നടത്തുന്നത്. വിവരങ്ങള്‍ ചോര്‍ത്താന്‍ ശേഷിയുള്ള ശക്തമായ മാല്‍വെയറാണിത്. എടിഎം പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാനുള്ള മാല്‍വെയര്‍ കൂടിയാണിത്.  സാമ്പത്തിക കുറ്റകൃത്യമടക്കം ചാരപ്പണി, ഡാറ്റാ മോഷണം എന്നിവയാണ് ഡീ ഡ്രാക്ക് മാല്‍വയര്‍. 

അതേസമയം ഇന്ത്യയില്‍ നിലവില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ ശക്തിപ്പെടുകയുമാണ്. ഈ സാഹചര്യത്തില്‍ എടിഎമ്മുകള്‍ കൂടുതല്‍ സുരക്ഷാ സംവിധാനം ഒരുക്കാനുള്ള നീക്കത്തിലാണ് ബാങ്കുകള്‍. എന്നാല്‍ എടിഎം ഡിട്രാക്ക് എന്ന ശക്തചമായ മാല്‍വെയറിനെ നിയന്ത്രിക്കുന്ന ഉത്തരകൊറിയയുടെ ഇന്റലിജന്‍സ് ബ്യൂറോയാണ്. എന്നാല്‍ എടിഎം ഡിട്രാക്ക് മാല്‍വെയര്‍ കൂടുതല്‍ പ്രചരിക്കുന്നത് ഉത്തരകൊറിയയുടെ ഇന്റലിജന്‍സ് ഗ്രൂപ്പായ ലാറസിലൂടെയാണ് പ്രചരിക്കുന്നതെന്നാണ് കാസപറസ്‌കി വ്യക്തമാക്കുന്നത്. 

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved