വാട്‌സാപ്പ് ഗോള്‍ഡ് സന്ദേശം അപകടം തന്നെ; ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നവര്‍ക്ക് പണി കിട്ടും

January 19, 2019 |
|
Lifestyle

                  വാട്‌സാപ്പ് ഗോള്‍ഡ് സന്ദേശം അപകടം തന്നെ; ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നവര്‍ക്ക് പണി കിട്ടും

വാട്‌സാപ്പിലൂടെ ഇപ്പോള്‍ ഒരു സന്ദേശം പരക്കുന്നുണ്ട്. ഏറ്റവും അപകടകരമായ സന്ദേശമെന്നതിനാല്‍ വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് ഇതിനെ പറ്റി കൂടുതല്‍ ബോധ്യപ്പെട്ടിട്ടില്ല. അതായത് വാട്‌സാപ്പ് പ്രീമിയം കസ്റ്റമറാകാന്‍ വാട്‌സാപ്പ് ഗോള്‍ഡിലേക്ക് അപ്‌ഡേറ്റ് ചെയ്യൂ എന്നാണ് ആ സന്ദേശം. എന്നാല്‍ ഇത്തരം സന്ദേശം വാട്‌സാപ്പ് ഇതുവരെ പ്രചരിപ്പിച്ചിട്ടില്ല. വാട്‌സാപ്പിന്റെ പേരില്‍ മറ്റ് ചിലര്‍ ചില ഉദ്ദേശത്തോടെ പ്രചിരിപ്പിക്കുന്ന ഒന്നാണിതെന്നാണ്  വാട്‌സാപ്പ് അധികൃതര്‍ വെളിപ്പെടുത്തിയിട്ടുള്ളത്. വാട്‌സാപ്പ് ഗോള്‍ഡ് മെസേജ് എന്ന പേരിലാണ് ഈ സന്ദേശം വ്യാപിച്ചിട്ടുള്ളത്. 

അതേ സമയം വാട്‌സാപ്പില്‍ പ്രചരിപ്പിക്കുന്ന ഇത്തരം ലിങ്കുകളില്‍ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുത്. ഇത്തരം  ലിങ്കുകളില്‍ കൂടി പ്രചരിക്കുന്ന വൈറുസുകള്‍ ഫോണ്‍ ഹാക്ക് ചെയ്യാന്‍ പറ്റുന്നതും ഫോണിന്റെ പ്രവര്‍ത്തനം തന്നെ ഇല്ലാതാക്കുന്നതുമായ വൈറസുകളാണെന്നാണ് വാട്‌സാപ്പ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം. ഹാക്കര്‍മാര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്താനും മറ്റ് ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനും ത്തരം ലിങ്കുകള്‍ വഴി സാധ്യമാണ്. 

 

Related Articles

© 2024 Financial Views. All Rights Reserved