ഫ്ളിപ്കാര്‍ട്ടിനും ആമസോണിനും ജിയോമാര്‍ട്ടിനും വെല്ലുവിളിയായി പുതിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വരുന്നു; രാജ്യത്തൊട്ടാകെയുള്ള ചെറുകിട വ്യാപാരികളെ ഒരുമിപ്പിക്കുന്ന 'ഭാരത് മാര്‍ക്കറ്റ്'

May 02, 2020 |
|
News

                  ഫ്ളിപ്കാര്‍ട്ടിനും ആമസോണിനും ജിയോമാര്‍ട്ടിനും വെല്ലുവിളിയായി പുതിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വരുന്നു; രാജ്യത്തൊട്ടാകെയുള്ള ചെറുകിട വ്യാപാരികളെ ഒരുമിപ്പിക്കുന്ന 'ഭാരത് മാര്‍ക്കറ്റ്'

ന്യൂഡല്‍ഹി: ഫ്ളിപ്കാര്‍ട്ടിനും ആമസോണിനും ഫേസ്ബുക്ക് പങ്കാളത്തത്തോടെ പുതിയതായി വരാനിരിക്കുന്ന ജിയോമാര്‍ട്ടിനും വെല്ലുവിളി ഉയര്‍ത്തി പുതിയൊരു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വരുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ്(സിഎഐടി)യാണ് രാജ്യത്തൊട്ടാകെയുള്ള ചെറുകിട വ്യാപാരികളെ ഒരുമിപ്പിച്ച് ഭാരത് മാര്‍ക്കറ്റ് ഡോട്ട് ഇന്‍ എന്ന പേരില്‍ ഇ-കൊമേഴ്സ് രംഗത്തേക്കിറക്കുന്നത്.

ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡ്(ഡിപിഐഐടി)യുടെ സഹകരണത്തോടെ ചെറുകിട വ്യാപാരികളെയും പലചരക്ക് കടക്കാരെയും ഒരുകുടക്കീഴില്‍ അവതരിപ്പിക്കാനുള്ള സംവിധാനമൊരുക്കുമെന്ന് സിഎഐടി നേരത്തെ സൂചന നല്‍കിയിരുന്നു. രാജ്യത്തെ പ്രമുഖ ടെക്നോളജി കമ്പനികളാകും സാങ്കേതിക സഹായം നല്‍കുക. മികച്ച സപ്ലൈ ചെയിനും ഉണ്ടാകും. ഇതിനായി വിവിധ കൊറിയര്‍ കമ്പനികളുമായി സഹകരണത്തിലെത്തിക്കഴിഞ്ഞു. നിര്‍മാതാക്കളില്‍ നിന്നും ഉപഭോക്താക്കളുടെ വീട്ടിലെത്തിക്കാന്‍ സംവിധാനമുണ്ടാകും.

95 ശതമാനം റീട്ടെയില്‍ വ്യാപാരികളെയും പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരാനാണ് ഈ ശ്രമം ലക്ഷ്യമിടുന്നത്. അവര്‍ ഓഹരി ഉടമകളായിരിക്കും പോര്‍ട്ടല്‍ വ്യാപാരികള്‍ മാത്രമായി നടത്തുകയും ചെയുമെന്ന് സിഐടി സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ടേല്‍വാള്‍ പറഞ്ഞു. പ്രയാഗരാജ്, ഗോരഖ്പൂര്‍, വാരണാസി, ലഖ്നൗ, കാണ്‍പൂര്‍, ബെംഗളൂരു എന്നീ ആറ് നഗരങ്ങളില്‍ തുടക്കത്തില്‍ പരിമിതമായ രീതിയില്‍ ഞങ്ങള്‍ ഈ പ്രോഗ്രാം ആരംഭിച്ചു. ചില്ലറ വ്യാപാരികളില്‍ നിന്നും വിതരണക്കാരില്‍ നിന്നും ഉപഭോക്താക്കളില്‍ നിന്നും പോലും മികച്ച പ്രതികരണമാണുണ്ടായത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് 90 നഗരങ്ങളിലായി വളര്‍ന്നു. പൈലറ്റില്‍ നിന്നുള്ള പഠനങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്കും പലചരക്ക് സാധനങ്ങള്‍ക്കപ്പുറമുള്ള വിഭാഗങ്ങളിലേക്കും കടക്കാന്‍ ഞങ്ങളെ അനുവദിക്കുമെന്നും ഖണ്ടേല്‍വാള്‍ പറഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved