5 ജി ഫോണുകള്‍ രാജ്യത്ത് ശരവേഗത്തില്‍ വ്യാപിക്കണമെങ്കില്‍ വില 21,000ന് മേല്‍ പോകരുതെന്ന് ഭാരതി എയര്‍ടെല്‍; 4ജി ഫോണുകള്‍ പ്രിയങ്കരമായത് 7100 രൂപയ്ക്ക് ലഭിക്കുന്നത് കൊണ്ടെന്നും സിടിഒ രണ്‍ദീപ് സെകോണ്‍

August 17, 2019 |
|
News

                  5 ജി ഫോണുകള്‍ രാജ്യത്ത് ശരവേഗത്തില്‍ വ്യാപിക്കണമെങ്കില്‍ വില 21,000ന് മേല്‍ പോകരുതെന്ന് ഭാരതി എയര്‍ടെല്‍; 4ജി ഫോണുകള്‍ പ്രിയങ്കരമായത് 7100 രൂപയ്ക്ക് ലഭിക്കുന്നത് കൊണ്ടെന്നും സിടിഒ രണ്‍ദീപ് സെകോണ്‍

ഡല്‍ഹി: രാജ്യത്ത് 5 ജി ഫോണുകള്‍ മികച്ച രീതിയില്‍ വില്പന നടത്തുകയും അതിവേഗ ഇന്റര്‍നെറ്റ് സാധാരണക്കാര്‍ക്കടക്കം ലഭിക്കണമെങ്കില്‍ ഇത്തരം ഫോണുകള്‍ക്ക് 21,000 രൂപയ്ക്ക് മുകളില്‍ വില പോകാന്‍ പാടില്ലെന്ന് വ്യക്തമാക്കി ഭാരതി എയര്‍ടെല്‍. അങ്ങനെയെങ്കില്‍ വെറും രണ്ട് വര്‍ഷത്തിനകം വന്‍ സ്വീകരണമാകും 5 ജി ഫോണുകള്‍ക്കുണ്ടാകുകയെന്നും ഭാരതി എയര്‍ടെല്‍ ചീഫ് ടെക്ക്‌നോളജി ഓഫീസര്‍ രണ്‍ദീപ് സെകോണ്‍ വ്യക്തമാക്കി.

നിലവില്‍ 5 ജി ഫോണുകള്‍ക്ക് ആഗോള തലത്തില്‍ ശരാശരി 1000 ഡോളറാണ് ഈടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ഏകദേശം 71000 ഇന്ത്യന്‍ രൂപ വരും. എന്നാല്‍ 5 ജി വ്യാകമാകണമെങ്കില്‍ 300 യുഎസ് ഡോളറിന് ഫോണുകള്‍ വില്‍ക്കണമെന്നും അദ്ദേഹം പറയുന്നു. രാജ്യത്ത് 4 ജി ഫോണുകള്‍ കൂടുതലായി വിറ്റു പോകാന്‍ കാരണം അവ വെറും 100 ഡോളറിന് ലഭിക്കുന്നത് കൊണ്ടാണ്. ഇത് ഏകദേശം 7100 ഇന്ത്യന്‍ രൂപ വരും. 

2021ഓടെ 5 ജി ഫോണുകളുടെ വില്‍പന 255 ശതമാനം വര്‍ധന നേടുമെന്നും അങ്ങനെയെങ്കില്‍ 110 മില്യണ്‍ യൂണിറ്റിന്റെ വില്‍പന നടക്കുമെന്നും മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ കൗണ്ടര്‍ പോയിന്റ് പറയുന്നു.  5 ജിയിലേക്കുളള യാത്ര ഒറ്റയടിക്കായിരിക്കില്ല. 4ജി എല്‍ടിഇ അഡ്വാന്‍സ്ഡ്, അഡ്വാന്‍സ് പ്രോ തുടങ്ങിയ ഘട്ടങ്ങള്‍ക്കു ശേഷമാകും 5ജിയുടെ വരവ്. ഇവയില്‍നിന്നു 5ജിയിലേക്കുള്ള മാറ്റത്തിനും തുടര്‍ന്നുള്ള സുഗമമായ നടത്തിപ്പിനും മികച്ച ടെലികോം എന്‍ജിനീയര്‍മാരെ ആവശ്യമുണ്ട് 

5ജി റെഡി സ്പെഷലിസ്റ്റുകള്‍. എല്‍ടിഇ അഡ്വാന്‍സ്ഡ് പ്രോ, സോണ്‍, സി-റാന്‍, ഹെറ്റ്നെറ്റ്, മൊബൈല്‍ എഡ്ജ് കംപ്യൂട്ടിങ്, എന്‍എഫ്വി, എസ്ഡിഎന്‍, നെറ്റ്വര്‍ക് സ്ലൈസിങ്, മെഷ് നെറ്റ്വര്‍ക്സ്, ഐഒടി തുടങ്ങിയ സാങ്കേതികവിദ്യകളില്‍ പ്രാവീണ്യമുള്ളവരെയാണ് ആവശ്യം.  സിസ്‌കോ ഉള്‍പ്പെടെയുള്ള കമ്പനികളുടെ സര്‍ട്ടിഫിക്കേഷനുകള്‍ ഗുണം ചെയ്യും. 5g courses.com എന്ന വെബ്സൈറ്റില്‍ ഈ രംഗത്തെ വിവിധ കോഴ്സുകളുണ്ട്.

ചില വിദേശ സര്‍വകലാശാലകളില്‍ 5ജി എംഎസ് കോഴ്സുണ്ട്. വളരെക്കുറച്ചുപേര്‍ മാത്രമുള്ള രംഗമായതിനാല്‍ രാജ്യാന്തര തലത്തില്‍ 5ജി സാങ്കേതികവിദഗ്ധര്‍ക്കു മികച്ച ശമ്പളപ്പാക്കേജാണു ലഭിക്കുന്നത്. നിലവില്‍ സ്വന്തം സെര്‍വറുകളിലും കംപ്യൂട്ടറുകളിലും നടത്തുന്ന 90 % പ്രവര്‍ത്തനങ്ങളും 5ജി എത്തുന്നതോടെ ക്ലൗഡിലേക്കു മാറും. ഒരു കേന്ദ്രീകൃത സെര്‍വറിലായിരിക്കും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുക. 

Related Articles

© 2024 Financial Views. All Rights Reserved