പ്രൈമറി സഹകരണ ബാങ്കിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ റിസര്‍വ്വ് ബാങ്ക്; തട്ടിപ്പുകള്‍ക്ക് തടയിടുക ലക്ഷ്യം

December 31, 2019 |
|
Banking

                  പ്രൈമറി സഹകരണ ബാങ്കിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ റിസര്‍വ്വ് ബാങ്ക്; തട്ടിപ്പുകള്‍ക്ക് തടയിടുക ലക്ഷ്യം

ന്യൂഡല്‍ഹി: റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ പുതിയ നീക്കവുമായാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. പഞ്ചാബ് സഹകരണ ബാങ്കിന്റെ പതനത്തെ തുടര്‍ന്ന് രാജ്യത്തുടനീളമുള്ള അര്‍ബന്‍ സഹകരണ ബാങ്കിന് മുകളില്‍ നിയന്ത്രണം ശക്തമാക്കാന്‍  റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്.  വായ്പാ പരിധിയിലാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ  പുതിയ നിയന്ത്രണം കൊണ്ടുവരാന്‍ പോകുന്നത്. എന്നാല്‍ റിസര്‍വ്വ് ബാങ്കിന്റെ പുതിയ നിയന്ത്രണത്തിലൂടെ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്. 

വ്യക്തികള്‍ക്കോ, സ്ഥാപനത്തിനോ, മറ്റ് ആളുകള്‍ക്കോ നല്‍കുന്ന വായ്പാ പരിധിയാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രണത്തിന് വിധേയമാക്കുന്നത്. ഇതോടെ ബാങ്കുകളുടെ മൂലധനത്തിന്റെ 15 ശതമാനം സ്ഥാപനത്തിനും 40 ശതമാനം ഒരു സംഘം ആളുകള്‍ക്കും നല്‍കാമെന്ന നിലവിലെ നിബന്ധനയാണ് മാറ്റിയത്. ഇനി ഇത് യഥാക്രമം 10 ശതമാനവും 25 ശതമാനവും ആയിരിക്കും. ഹൗസിങ് ഡിവലപ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറിന പിഎംസി നല്‍കിയ വായ്പാ തുക കിട്ടാതെ വന്നപ്പോഴാണ് റിസര്‍വ്വ് ബാങ്ക് ഓഫ് പുതിയ നിയന്ത്രണമേര്‍പ്പെടുത്തിയത്. 

ബാങ്ക് പലര്‍ക്കായി ആകെ നല്‍കിയ വായ്പ 8880 കോടിയാണ്. ഇതില്‍ തന്നെ വന്‍ തിരിമറികള്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആകെ വായ്പയുടെ 20 ശതമാനം മാത്രമെ ഒരാള്‍ക്ക് വായ്പ അനുവദിക്കാന്‍ പാടുള്ളു എന്ന വ്യവസ്ഥ മറികടന്നാണ് ബാങ്ക് 6500 കോടി രൂപ എച്ച്ഡിഐഎല്ലിന് മാത്രം വായ്പയായി നല്‍കിയത്.  പി.എം.സി. ബാങ്ക് വായ്പയുടെ 75 ശതമാനവും എച്ച്.ഡി.ഐ.എല്ലിനാണ് നല്‍കിയിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ ജോയ് തോമസ് തന്നെ റിസര്‍വ് ബാങ്കിനെ അറിയിച്ചിട്ടുണ്ട്. തിരിച്ചടവുമുടങ്ങി വായ്പകള്‍ നിഷ്‌ക്രിയ ആസ്തിയായെങ്കിലും 21,049 വ്യാജ അക്കൗണ്ടുകളുണ്ടാക്കി 2008 മുതല്‍ ഇക്കാര്യം ബാങ്ക് ഓഡിറ്റര്‍മാരുടെയും ആര്‍.ബി.ഐ.യുടെയും മുന്നില്‍നിന്ന് മറച്ചുവെക്കുകയായിരുന്നു.

തുടര്‍ന്ന് ബാങ്കിനുമേല്‍ ആര്‍ബിഐ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ബാങ്കിന് നേരെ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ശക്തമായ നടപടികള്‍ സ്വീകരിച്ചതോടെ നിക്ഷേപകര്‍ ആകെ പ്രതിസന്ധിയിലായി. കേസുമായി ബന്ധപ്പെട്ട് ബാങ്കിന്റെ മുന്‍ ചെയര്‍മാന്‍ വാര്യം സിംഗ്, മുന്‍ എംഡി ജോയ് തോമസ്, എച്ച്ഡിഐഎല്ലിന്റെ ഡയറക്ടര്‍മാരായ സാരംഗ് വധാവന്‍, രാകേഷ് വധാവന്‍ എന്നിവരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ മാനേജിങ് ഡയറക്ടറും മലയാളിയുമായ ജോയ് തോമസ് അറസ്റ്റിലായിരുന്നു. 6500 കോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പുകേസില്‍ മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗമാണ് അറസ്റ്റുചെയ്തത്. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് നേരത്തേ ജോയ് തോമസിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. 

Related Articles

© 2024 Financial Views. All Rights Reserved