പത്ത് ദശലക്ഷം ഇ-മൊബിലിറ്റി ജോലികള്‍ക്കായി ബ്ലൂപ്രിന്റ് തയ്യാറായി

May 15, 2019 |
|
Lifestyle

                  പത്ത് ദശലക്ഷം ഇ-മൊബിലിറ്റി ജോലികള്‍ക്കായി ബ്ലൂപ്രിന്റ് തയ്യാറായി

ഇലക്ട്രോണിക് മൊബിലിറ്റി ദൗത്യത്തെ പിന്തുണയ്ക്കുന്നതിനായി ഒരു പ്രത്യേക തൊഴില്‍ ശക്തി സൃഷ്ടിക്കാനായി ബ്ലൂപ്രിന്റ് തയ്യാറാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് 10 ദശലക്ഷം തൊഴിലവസരങ്ങള്‍ വരെ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസൈന്‍, ടെസ്റ്റിംഗ്, ബാറ്ററി നിര്‍മ്മാണം, മാനേജ്‌മെന്റ്, സെയില്‍സ്, സര്‍വീസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ മേഖലകളില്‍ ഇലക്ട്രിക് വെഹിക്കിള്‍ വൈദഗ്ദ്യമുള്ള വിദഗ്ധ തൊഴിലാളികളെ സൃഷ്ടിക്കുന്നു.

ഇലക്ട്രിക് മൊബിലിറ്റി വ്യവസായത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന തൊഴിലധിഷ്ഠിത ഡിമാന്‍ഡ് നേരിടുന്നതിനായി സ്‌കില്‍ ഡവലപ്‌മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് മന്ത്രാലയം പ്രോഗ്രാം തയ്യാറാക്കുകയാണ്. വൈദ്യുത മൊബിലിറ്റി വ്യവസായത്തില്‍ നിന്നും ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നതിന് ഒരു പ്രത്യേക പദ്ധതി ഇതിലൂടെ വികസിപ്പിക്കുകയാണ്.

2013 ല്‍ നാഷണല്‍ ഇലക്ട്രിക് മൊബിലിറ്റി മിഷന്‍ പ്ലാന്‍ അവതരിപ്പിച്ചു. ഇത് 2020 ഓടെ 6 മില്യന്‍ മുതല്‍ 7 മില്യന്‍ വരെ വൈദ്യുത വാഹനങ്ങളാണ് നിര്‍മിക്കുക. 2030 ഓടെ 30 ശതമാനം ഇ-മൊബിലിറ്റിയെ ലക്ഷ്യമിടുന്നു. 2026 നോട് കൂടി ഓട്ടോ മേഖലയില്‍ 65 മില്യണ്‍ തൊഴിലുകള്‍ സൃഷ്ടിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇലക്ട്രോണിക് വാഹനം ടെക്‌നീഷ്യന്മാരുടെ പാഠ്യപദ്ധതി വികസിപ്പിക്കുന്നത് കൊല്‍ക്കത്ത കേന്ദ്ര സെന്‍ട്രല്‍ സ്റ്റാഫ് ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്.

 

Related Articles

© 2024 Financial Views. All Rights Reserved