ബോയിങ് പുതിയ സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ നടത്തി; ഇനി പറക്കാനുള്ള അനുമതി മാത്രം ലഭിച്ചാല്‍ മതി

May 18, 2019 |
|
News

                  ബോയിങ് പുതിയ സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ നടത്തി; ഇനി പറക്കാനുള്ള അനുമതി മാത്രം ലഭിച്ചാല്‍ മതി

ന്യൂയോര്‍ക്ക്: ബോയിങ് 737 മാക്‌സ് എട്ട്  വിഭാഗത്തില്‍പ്പെട്ട വിമാനങ്ങളുടെ സോഫ്റ്റവെയറിലെ പിഷക് തിരുത്തി പുതിയ അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കിയതായി ബോയിങ് അറിയിച്ചു. 207 മാക്‌സ് വിമാനങ്ങള്‍ പരീക്ഷണ പറക്കലിന് വിധേയമായെന്നും, സാങ്കേതിക തടസ്സങ്ങളെല്ലാം നീക്കം ചെയ്തുവെന്നാണ് ബോയിങ് ഇപ്പോള്‍ പറയുന്നത്. ബോയിങ് 737 മാക്‌സ് എട്ട് വിമാനങ്ങള്‍ക്ക് പറക്കാനായി യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ അനുമതിക്കായി ബോയിങ് ഇപ്പോള്‍ കാത്തിരിക്കുകയാണെന്നും ബോയിങ് അധികൃതര്‍ പറഞ്ഞു. 

അതേസമയം ബോയിങ് 737 മാക്‌സ് 8 വിമാനങ്ങള്‍ക്ക് പറക്കാനുള്ള അനുമതി ലഭിക്കണമെങ്കില്‍ ചില കടമ്പകള്‍ കടന്നേ മതിയാകൂ. പൈലറ്റുമാരുടെ പരിശീലനവും, സോഫ്റ്റ് വെയര്‍ അപ്‌ഡേഷനും പൂര്‍ണമായും പൂര്‍ത്തിയാക്കണമെന്നാണ് യുഎസ് ഫെഡറല്‍ ഏവിയേഷന്‍  അഡ്മിനിസ്‌ട്രേഷന്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ മാത്രമേ ബോയിങ് 737 മാക്‌സ് 8 വിമാനങ്ങള്‍ക്ക് പറക്കാനുള്ള അനുമതി ലഭിക്കുക.

ബോയിങ് 737 മാക്‌സ് എട്ട് വിമാനങ്ങളുടെ പറക്കലുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇതുസംബന്ധിച്ച് ഇപ്പോഴും തീരുമാനം ആയില്ലെന്നാണ് വിവരം. എത്യോപ്യയില്‍ മാര്‍ച്ച് 10ന് ബോയിങ് മാക്‌സ് എട്ട് വിമാനം തകര്‍ന്ന് 157 പേരുടെ ജീവന്‍ പൊലിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മാക്‌സ് എട്ട് വിമാനങ്ങളുടെ പറക്കല്‍ നര്‍ത്തലാക്കിയത്. ഭൂരിഭാഗം രാഷ്ട്രങ്ങളും ബോയിങ് 737 മാക്‌സ് എട്ട് വിമാനങ്ങളുടെ സര്‍വീസ് റദ്ദ് ചെയ്തതോടെ കമ്പനി കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങി. ഈ സാഹചര്യത്തിലാണ് പുതിയ സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ നടത്തുകയും, സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനും, പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കാനും ബോയിങ് തയ്യാറായത്.

 

Related Articles

© 2024 Financial Views. All Rights Reserved