സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനാണോ കേന്ദ്രസര്‍ക്കാര്‍ ബിപിസിഎല്‍ വില്‍ക്കാന്‍ പോകുന്നത്; സ്വകാര്യ പങ്കാളിത്തം നടപ്പിലാക്കുന്നതോടെ ജീവനക്കാരും പ്രതിസന്ധിയിലാകും; ബിപിസിഎല്ലിലൂടെ കേന്ദ്രം നടപ്പിലാക്കുന്നത് രാജ്യം ഇന്നേവരെ കാണാത്ത സ്വകാര്യവ്തക്കരണം

December 12, 2019 |
|
News

                  സാമ്പത്തിക പ്രതിസന്ധിയില്‍  നിന്ന് കരകയറാനാണോ കേന്ദ്രസര്‍ക്കാര്‍ ബിപിസിഎല്‍ വില്‍ക്കാന്‍ പോകുന്നത്; സ്വകാര്യ പങ്കാളിത്തം നടപ്പിലാക്കുന്നതോടെ ജീവനക്കാരും പ്രതിസന്ധിയിലാകും; ബിപിസിഎല്ലിലൂടെ കേന്ദ്രം നടപ്പിലാക്കുന്നത് രാജ്യം ഇന്നേവരെ കാണാത്ത സ്വകാര്യവ്തക്കരണം

മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ കേന്ദ്രസര്‍ക്കാര്‍ കണ്ടുപിടിച്ച ഏക മാര്‍ഗമാണോ പൊതുമേഖലാ കമ്പനികളില്‍ സ്വകാര്യവത്ക്കരണം ശക്തമാക്കുകയെന്നത്. വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബിപിസിഎല്‍ അടക്കമുമുള്ള കമ്പനികളില്‍ സ്വകാര്യവ്തക്കണം നടപ്പിലാക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പാണ് രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. ബിപിസിഎല്‍ പോലെയുള്ള രാജ്യത്തെ ഏറ്റവും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ രാജ്യം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ സ്വകാര്യവത്ക്കരണം നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നീക്കം നടത്തുന്നത്. കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം ബിപിസിഎല്ലില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ ബാധിക്കുമെന്ന ആശങ്കയുണ്ട്. സ്വകാര്യപങ്കാളിത്തം നടപ്പിലാക്കിയാല്‍ ജീവനക്കാരുടെ വേതനത്തിലടക്കം മാറ്റങ്ങളുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം സ്വകാര്യപങ്കാളിത്തത്തില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യവുമായി ബിപിസിഎല്ലിലെ ജിവനക്കാര്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ എതിര്‍പ്പുമായി ബിപിസിഎല്ലിലെ എക്‌സിക്യുട്ടീവുമാരും രംഗത്തെത്തിയതാണ് റിപ്പാര്‍ട്ട്.  ഇതോടെ സ്വകാര്യവ്തക്കരണം നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ വലിയ സമ്മര്‍ദ്ദങ്ങളുണ്ടായേക്കുമെന്നാണ് വിവരം. അതേസമയം പൊതുമേഖലാ കമ്പനികളില്‍ സ്വകാര്യവത്ക്കരണം ശക്തമാക്കുന്നത് ലാഭമോ നഷ്ടമോ നോക്കിയിട്ടല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.  

ബിപിസിഎല്‍ പോലെയുള്ള ഒരു കമ്പനിയില്‍ സ്വകാര്യവ്തക്കരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്നാണ് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം കേന്ദ്രസര്‍ക്കാറിനോട് ആവര്‍ത്തിച്ചുപറഞ്ഞിട്ടുള്ളത്. എന്നാല്‍  രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കമ്പനിയായ ബിപിസിഎല്ലിന് നിലവില്‍  മധ്യപ്രദേശ്, മഹാരാഷ്ട്ര, കേരളം എന്നിവടങ്ങളില്‍ കമ്പനിക്ക് മൂന്ന് ഓയില്‍ റിഫൈനറികളാമുള്ളത്.  ബിപിസിഎല്‍ വില്‍ക്കുന്നതിനെതിരെ കേരളാ സര്‍ക്കാറും എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമ്ത്രിക്ക് കേരളാ സര്‍ക്കാര്‍ കത്തും അയച്ചിട്ടുണ്ടെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം. 

നിലവില്‍ കേന്ദ്രസര്‍ക്കാറിന് വിവിധ പദ്ധതികള്‍ക്കാവശ്യമായ ഫണ്ടില്ലാത്ത അവസ്ഥായാണുള്ളത്.  സ്വാകാര്യവ്തക്കരണം നടപ്പിലാക്കി ഈ വിവിധ പ്ദ്ധഥതികള്‍ക്കാവശ്യമായ ഫണ്ടുകള്‍ കണ്ടെത്തുകയെന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാഭ്യാസ ഫണ്ടില്‍ കുറവ് വരുത്തിയേക്കുമെന്ന് സൂചന.  2019-2020 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ സസ്‌കൂളുകള്‍ക്ക് അനുവദിച്ച 3000 കോടി രൂപയുടെ ഫണ്ടാണ് കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറക്കാന്‍ നീക്കം നടത്തുന്നത്. നടപ്പുവര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാറിന് വിവിധ പദ്ധതികള്‍ക്ക് വേണ്ട വിധത്തില്‍ ഫണ്ട് ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണ് രൂപപ്പെട്ടിട്ടുള്ളത്. ഇതിന്റെ ഭാഗമായിട്ടാകണം സ്‌കൂളുകള്‍ക്ക് അനുവദിച്ച ഫണ്ടില്‍ കുറവ് വരുത്താന്‍ തീരുമാനം എടുത്തിട്ടുള്ളത്. 

കേന്ദ്രസര്‍ക്കാറിന് ഫണ്ടിന്റെ അപര്യാപ്തയുണ്ടെന്നും കേന്ദ്ര മാനവിഭവ ശേഷി മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. ഫണ്ട് വെട്ടിക്കുറക്കുന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രാലയം എച്ച്ആര്‍ഡി വകുപ്പിനെ അറിയിച്ചെന്നാണ് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വേണ്ടി യോഗം ചേര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.

ബിപിസിഎല്‍ വിറ്റാല്‍ സര്‍ക്കാറിന് നഷ്ടം വരിക 4.5 ലക്ഷം കോടി  

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണ കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ ഓഹരി വില്‍ക്കുന്നതിലൂടെ സര്‍ക്കാറിന് ഭീമമായ തുക നഷ്ടം വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാറിന് 74,000  കോടി രൂപയോളം ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുമ്പോള്‍ 4.46 ലക്ഷം കോടി രൂപയുടെ നഷ്ടം വന്നേക്കുമെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.   അതേസമയം മൊത്തത്തിലുള്ള വിപണി മൂല്യം ഒമ്പത് ലക്ഷം കവിയുമെന്ന പബ്ലിക് സെക്ടര്‍ ഓഫീസേഴ്സ് അസോസിയേഷന്റെ കണക്കുകളേക്കാള്‍ വിപരീതമായിട്ടാണ് ഈ ററിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്. സര്‍ക്കാറിന്റെ കൈവശമുള്ള 53.29 ശതമാനം ഓഹരികളാണ് വില്‍ക്കാനുള്ള നീക്കം നടത്തുന്നത്.  30 ശതമാനം പ്രീമിയം ഓഹരികള്‍ വിറ്റഴിക്കുന്നത് വഴിയാണ് സര്‍ക്കാര്‍ 74,000 കോടി രൂപയോളം മൂലധനസമാഹരണം ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. 

അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 53.29 ശതമാനം ഓഹരികള്‍ക്ക് 5.2 ലക്ഷം കോടി രൂപയോളമാണ് ലഭിക്കുകയെന്നതാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.ഫെഡറേഷന്‍ ഓഫ് ഓയില്‍ പിഎസ്യു ഓഫീസേഴ്‌സ്, കോണ്‍ഫെഡറേഷന്‍ ഓഫ് മഹാരാഷ്ട്ര കമ്പനി ഓഫീസേഴ്സ് അസോസിയേഷന്‍സ് എന്നിവയുടെ പിന്തുണയുള്ളതാണ് പൊതുമേഖലാ ഓഫീസര്‍മാരുടെ അസോസിയേഷന്‍. അതേസമയം കമ്പനിയുടെ ആകെ ആസ്തി മൂല്യം 7,50,730 കോടി രൂപയാണ് ആകെ കണക്കാക്കുന്നത്. ശുദ്ധീകരണ ശേഷിക്ക് 1,76,500 കോടി രൂപയും, ടെര്‍മിനലിന് 80,000 കോടി രൂപയോളവും,  റീട്ടെയ്ല്‍ ഔട്ട്ലെറ്റിന് 11,120  കോടി രൂപയും,  പൈപ്പ്ലൈനിന് 22,700 കോടി രൂപയോളമാണ് കണക്കാക്കുന്നത്. അതേസമയം അപ്സ്ട്രീറ്റ് ബിസിനസ് മേഖലയ്ക്ക് 46,000 കോടി രൂപയും,  ഹോള്‍ഡിങ് മേഖലയ്ക്ക് 7800 കോടി രൂപയുമാണെന്നാണ് ഹിന്ദ്ു പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്ന്ത്. 

എന്നാല്‍  കമ്പനിയുടെ ഓഹരി വില്‍പ്പനയിലൂടെ സര്‍ക്കാറിന് നഷ്ടം വരുമെന്നും സ്വകാര്യ കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമാകും ഇതിന്റെ നേട്ടം കൊയ്യാന്‍ സാധിക്കുകയെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. അതേസമയം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നുവരുന്നത്.

നിലവില്‍ കൊച്ചി റിഫൈനറി ഉള്‍പ്പടെ രാജ്യത്തെ നാല് എണ്ണ ശുദ്ധീകരണ  ശാലകളില്‍ നിന്നായി 3.83 ടണ്‍ ക്രൂഡോയില്‍ സംസ്‌ക്കരിക്കാനടക്കം ശേഷിയുള്ള ബിപിസിഎല്ലിന് എട്ട് ലക്ഷം കോടി രൂപയിലധികം ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഓഹരി വിലയ്ക്ക് തുച്ഛമായ ഉറപ്പാണ് കമ്പനി നകുന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കമ്പനിയായ ബിപിസിഎല്ലിന്റെ ഓഹരി തുച്ഛമായ വിലയ്ക്കാണ് നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്. വിപണി മൂല്യം ഏതാണ്ട് 1.10 ലക്ഷം കോടി രൂപ മാത്രമാകുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ സര്‍ക്കാര്‍ സ്വാകര്യവ്തക്കരണം ശ്ക്തമാക്കുന്നതിലൂടെ നഷ്ടം ഉണ്ടാകാനാണ് സാധ്യത കൂടുതല്‍.

Related Articles

© 2024 Financial Views. All Rights Reserved