ബ്രെന്റ് ക്രൂഡ് ഓയില്‍ വിലിയില്‍ ഇടിവ് രേഖപ്പെടുത്തി; വില 60 ഡോളറിന് താഴേക്കെത്തി

June 07, 2019 |
|
News

                  ബ്രെന്റ് ക്രൂഡ് ഓയില്‍ വിലിയില്‍ ഇടിവ് രേഖപ്പെടുത്തി; വില 60 ഡോളറിന് താഴേക്കെത്തി

ബ്രെന്റ് ക്രൂഡ്ഓയില്‍ കഴിഞ്ഞ ദിവസം 60 ഡോളറിന് താഴേക്കെത്തിയതായി റിപ്പോര്‍ട്ട്. നാലുമാസത്തിനിടെ ഇതാദ്യമായാണ് ബ്രെന്റ് ക്രൂഡ്ഓയില്‍ വില 60 ഡോളറിന് താഴേക്കെത്തുന്നത്. യുഎസ് ബ്രെന്റ് ക്രൂഡ് ഒായില്‍ ഉത്പാദനം വര്‍ധിപ്പിച്ചത് കൊണ്ടാണ് വിലയില്‍ ഇടിവുണ്ടാകാന്‍ കാരണമായതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

അതേസമയം 2.24 ഡോളര്‍ വില ഇടിവ് രേഖപ്പെടുത്തി 59.73 ഡോളറിന് ബ്രെന്റ് ക്രൂഡ് ഓയില്‍ വില വിപണി കേന്ദ്രങ്ങളില്‍ നിശ്ചയിച്ചിരുന്നത്. ബ്രെന്റ് ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ എണ്ണ ഉത്പാദന രാഷ്ട്രങ്ങള്‍ ഉത്പാദനം നിയന്ത്രിക്കുമെന്നും വാര്‍ത്തകളുണ്ട്. 

 

 

Related Articles

© 2024 Financial Views. All Rights Reserved