ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ അറ്റാദായം 11.28 ശതമാനം വര്‍ധിച്ച് 294.27 കോടിയായി

May 02, 2019 |
|
News

                  ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ അറ്റാദായം 11.28 ശതമാനം വര്‍ധിച്ച്  294.27 കോടിയായി

2019 മാര്‍ച്ചില്‍ അവസാനിച്ച നാലാം ത്രൈമാസത്തില്‍ ബ്രി്ട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ അറ്റാദായത്തില്‍ 11.28 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. 294.27 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 263.16 കോടി രൂപയായിരുന്നു. ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് റെഗുലേറ്ററി ഫയലിങ്ങില്‍ പറയുന്നു. മൊത്ത വരുമാനം 2,860.75 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 2,581.93 കോടി രൂപയായിരുന്നു അറ്റാദായം.

2019 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം കമ്പനിയുടെ അറ്റാദായം 1,155.46 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 1,003.96 കോടി രൂപയായിരുന്നു. മൊത്ത വരുമാനം 10,156.47 കോടി രൂപയില്‍ നിന്നും 11,261.12 കോടി രൂപയായി ഉയര്‍ന്നു. കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് 1,500 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.

സമീപകാല മാസങ്ങളില്‍ വിപണിയുടെ മാന്ദ്യത്തിന് സാക്ഷ്യം വഹിച്ചതായി ബെറി ചൂണ്ടിക്കാട്ടി. അടുത്ത ക്വാര്‍ട്ടറില്‍, 'മുന്‍ഗണന വിപണിയില്‍ തുടരുന്നതും ലാഭകരമായ വളര്‍ച്ച നേടാന്‍ സഹായിക്കുന്നതും പുതിയ വിഭാഗങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതാണ്'. ഓര്‍ഗനൈസേഷന്‍ ലക്ഷ്യങ്ങള്‍ക്കനുസൃതമായി അഡ്ജസന്റ് ബേക്കറി, ഡയരീ, അന്താരാഷ്ട്ര ബിസിനസുകള്‍ എന്നിവയ്ക്കായി തന്ത്രപ്രധാന വ്യവസായ യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

 

Related Articles

© 2024 Financial Views. All Rights Reserved