പൈലറ്റ് സമരം ശക്തമായതിന് പിന്നാലെ ബ്രിട്ടീഷ് എയര്‍വേയ്‌സ് സര്‍വീസുകള്‍ റദ്ദാക്കി; യുകെയിലെ പൈലറ്റുമാര്‍ ആഗോളതലത്തില്‍ നടത്തുന്ന ആദ്യത്തെ പണിമുടക്ക്

September 09, 2019 |
|
News

                  പൈലറ്റ് സമരം ശക്തമായതിന് പിന്നാലെ ബ്രിട്ടീഷ് എയര്‍വേയ്‌സ് സര്‍വീസുകള്‍ റദ്ദാക്കി; യുകെയിലെ പൈലറ്റുമാര്‍ ആഗോളതലത്തില്‍ നടത്തുന്ന ആദ്യത്തെ പണിമുടക്ക്

ലണ്ടന്‍:  48 മണിക്കൂര്‍ സമരവുമായി ബ്രിട്ടീഷ് എയര്‍വേയ്‌സ് പൈലറ്റുമാര്‍. തിങ്കളാഴ്ച്ച രാവിലെയൊടെ പൈലറ്റുമാര്‍ സമരം ആരംഭിച്ചതിന് പിന്നാലെ ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ മിക്ക വിമാന സര്‍വീസുകളും റദ്ദാക്കി. യുകെയിലെ പൈലറ്റുമാര്‍ ആഗോളതലത്തില്‍ നടത്തുന്ന ആദ്യത്തെ സമരമാണിത്. എന്ത് കാരണത്താലാണ് സമരം നടത്തുന്നതെന്ന് കൃത്യമായി പറയാന്‍ സാധിക്കാത്തതിനാല്‍ യാത്രക്കാരും പ്രതിസന്ധിയിലായിരുന്നു.

ബ്രിട്ടീഷ് പൈലറ്റ് എയര്‍ലൈന്‍ അസോസിയേഷന്‍(ബിഎഎല്‍പിഎ) ആഗസ്റ്റില്‍ ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് പണിമുടക്ക് നടത്തും എന്ന് കാട്ടി നോട്ടീസ് നല്‍കിയിരുന്നു.  നോട്ടീസ് പ്രകാരം സെപറ്റംബര്‍ 9,10,27 എന്നീ തീയതികളിലാണ് പണിമുടക്ക്. എന്നാല്‍ ന്യായമായ ശമ്പളമാണ് നിലവില്‍ നല്‍കുന്നതെന്നും പണിമുടക്കിന്റെ ഒരു ആവശ്യമില്ലെന്നും ബ്രിട്ടീഷ് എയര്‍വേയ്‌സ് വിശദീകരിച്ചിരുന്നു. നേരത്ത വിവരം അറിയിക്കാത്തതിനാല്‍ യാത്രക്കാര്‍ വലഞ്ഞു.

പലരും വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് വിവരം അറിയുന്നത്. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ കനത്ത വിമര്‍ശനമാണ് ബ്രിട്ടിഷ് എയര്‍വേയ്‌സിനു നേരെ ഉയരുന്നത്.  പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും സമരം അവസാനിപ്പിക്കണമെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇരു കൂട്ടരോടും ആവശ്യപ്പെട്ടു. പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ തയാറാണെന്നും യാത്രക്കാര്‍ക്കു നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നതായും ബ്രിട്ടിഷ് എയര്‍വെയ്‌സ് അറിയിച്ചു.

Related Articles

© 2024 Financial Views. All Rights Reserved