ബിഎസ്എന്‍എല്‍ 4ജി ടെണ്ടര്‍ നടപടികള്‍ റദ്ദാക്കി; ചൈനീസ് സ്ഥാപനങ്ങളെ ടെണ്ടറില്‍ പങ്കെടുപ്പിക്കരുതെന്ന് നിര്‍ദ്ദേശം

July 02, 2020 |
|
News

                  ബിഎസ്എന്‍എല്‍ 4ജി ടെണ്ടര്‍ നടപടികള്‍ റദ്ദാക്കി; ചൈനീസ് സ്ഥാപനങ്ങളെ ടെണ്ടറില്‍ പങ്കെടുപ്പിക്കരുതെന്ന് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ടെലികോം ഡയറക്ടറേറ്റിന്റെ നിര്‍ദ്ദേശ പ്രകാരം ബിഎസ്എന്‍എല്‍ 4ജി ടെണ്ടര്‍ നടപടികള്‍ റദ്ദാക്കി. ചൈനീസ് സ്ഥാപനങ്ങളെ ടെണ്ടറില്‍ പങ്കെടുപ്പിക്കരുതെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മേയ്ക്ക് ഇന്‍ ഇന്ത്യക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പുതിയ ടെണ്ടര്‍ ഉടന്‍ തന്നെ ക്ഷണിക്കും.

അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നാണ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി നേരത്തെ തന്നെ ചൈനീസ് കമ്പനികളെ ടെണ്ടറില്‍ ഉള്‍പ്പെടുത്തരുതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ടെലികോം വകുപ്പ് ബിഎസ്എന്‍എല്ലിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ടെണ്ടറിലെ നിബന്ധനകള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അവസരം നല്‍കാത്തതാണെന്ന പരാതി കേന്ദ്രസര്‍ക്കാരിന് മുന്നില്‍ നേരത്തെ എത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മേയ്ക്ക് ഇന്‍ ഇന്ത്യക്ക് അനുകൂലമായ നിലപാട് മാറ്റം.

Related Articles

© 2024 Financial Views. All Rights Reserved