നിര്‍മ്മല സീതാരാമന്‍ ഫിബ്രുവരി ഒന്നിന് അവതരിപ്പക്കുന്ന ബജറ്റില്‍ ഉള്‍പ്പെടുത്തുക ജനപ്രിയ പ്രഖ്യാപനങ്ങള്‍; നികുതിയിളവിനുള്ള നിക്ഷേപ പരിധി 2.5 ലക്ഷമാക്കി ഉയര്‍ത്തും

January 14, 2020 |
|
News

                  നിര്‍മ്മല സീതാരാമന്‍ ഫിബ്രുവരി ഒന്നിന് അവതരിപ്പക്കുന്ന ബജറ്റില്‍ ഉള്‍പ്പെടുത്തുക ജനപ്രിയ പ്രഖ്യാപനങ്ങള്‍;  നികുതിയിളവിനുള്ള നിക്ഷേപ പരിധി 2.5 ലക്ഷമാക്കി ഉയര്‍ത്തും

ഫിബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ ജനപപ്രിയ പ്രഖ്യാപനങ്ങളാകും നടത്തിയേക്കുക. വളര്‍ച്ചാ നിരക്ക് തിരിച്ചുപിടിക്കുക, ഇന്ത്യ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റുക തുടങ്ങിയ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.  ഇതിന്റെ ഭാഗമായി എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉപകാരപ്പെടുന്ന പ്രഖ്യാപനങ്ങളാകും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യപിക്കുക. 

ഫിബ്രുവരി ഒന്നിന്ന് ധനമന്ത്രി നിര്‍മ്മല സീതാരമാന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ശമ്പള വരുമാനക്കാര്‍ക്ക് ആശ്വസിക്കാന്‍ വകയുണ്കാുമെന്നാണ് റിപ്പോര്‍ട്ട്.  നികുതിയിളവിനുള്ള നിക്ഷേപ പരിധി 1.5 ലക്ഷത്തില്‍ നിന്ന് 2.5 ലക്ഷമാക്കി സര്‍ക്കാര്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.  80 സിയില്‍ തന്നെ മറ്റൊരു സെഗ്മെന്റിലും സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ടെന്നാണ് വിവരം. നാഷണല്‍ സേവിങ്‌സ് സെര്‍ട്ടിഫിക്കേറ്റ് (എന്‍എസ്‌സി) 50,000 രൂപ വരെ നിക്ഷേപത്തിുള്ള നികുതിയിളവ് സര്‍ക്കാര്‍ പരിഗണിക്കാന്‍ സാധ്യതയുണ്ടാകും.  

പബ്ലിക് പ്രൊവിഡന്റ് ഫണ്ടി(പിപിഎഫ്)ന്റെ സാമ്പത്തിക വര്‍ഷത്തെ നിക്ഷേപ പരിധി 1.5 ലക്ഷത്തില്‍നിന്ന് 2.5 ലക്ഷമാക്കി ഉയര്‍ത്താനും സാധ്യതയുണ്ട്. ചെറു നിക്ഷേപ പദ്ധതികള്‍ക്ക് നികുതി ആനുകൂല്യം നല്‍കുന്നതാണ് കൂടുതലായും പരിഗണിക്കാന്‍ സാധ്യതകള്‍.  നിലവില്‍ 80സി പ്രകാരം 1.50 ലക്ഷം രൂപവരെയാണ് നികുതിയിളവുള്ളത്. പിപിഎഫും എന്‍എസ്‌സിയും നിലവില്‍ നികുതിയിളവിനുള്ള നിക്ഷേപ പദ്ധതികളില്‍ ഉള്‍പ്പെട്ടവതന്നെയാണ്.  

കുടുബംങ്ങളില്‍ നിന്നുള്ള നിക്ഷേപത്തില്‍ കുറവ് വന്നതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുതിയ പരിഷ്‌കരണം നടപ്പിലാക്കി കയ്യടി വാങ്ങാന്‍ ശ്രമം നടത്തുന്നത്.  നിക്ഷേപ പരിധി വര്‍ധിപ്പിച്ചാല്‍ വരുമാനം  മാന്ദ്യത്തില്‍ നിന്ന്ക രകയറാനാകുമെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved