ദുബൈയില്‍ ബിസിനസ് വളര്‍ച്ച സ്തംഭിക്കുന്നു; തൊഴില്‍ നിരക്ക് ഇടിയുന്നു, പ്രവാസികള്‍ക്ക് നിരാശ

February 12, 2020 |
|
News

                  ദുബൈയില്‍ ബിസിനസ് വളര്‍ച്ച സ്തംഭിക്കുന്നു; തൊഴില്‍ നിരക്ക് ഇടിയുന്നു, പ്രവാസികള്‍ക്ക് നിരാശ

ദുബൈയില്‍ ജോലി നോക്കുന്നവര്‍ക്ക് ഇനി കൂടുതല്‍ പ്രയാസകരമാകും കാര്യങ്ങള്‍. ദുബൈയിലെ ബിസിനസ് വളര്‍ച്ച സംത്ഭിച്ചതാണ് ജോലികളുടെ എണ്ണം ഇടിയാന്‍ കാരണമെന്നാണ് വിവരം. ഐഎച്ച്എസ് മാര്‍ക്കറ്റിലെ കണക്കുകള്‍ പ്രകാരം ദുബൈയിലെ എണ്ണ ഇതര സ്വകാര്യമേഖലയിലെ പ്രവര്‍ത്തന സ്ഥിരത ജനുവരിയില്‍ തുടര്‍ച്ചയായ മൂന്നാംമാസവും മോശമായി. മൊത്തക്കച്ചവടവും ചില്ലറ വില്‍പ്പനയും നിര്‍മാണ മേഖലയും മാറ്റമില്ലാത്ത ഇടിവ് രേഖപ്പെടുത്തിയതായി ഐഎച്ച്എസ് മാര്‍ക്കറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പത്ത് വര്‍ഷത്തെ കണക്കുകളിലാണ് തൊഴിലവസരം ഇടിഞ്ഞതായി വ്യക്തമാകുന്നത്.തൊഴിലവസരങ്ങളില്‍ വേഗത്തിലുള്ള ഇടിവ് കമ്പനികള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ദുബൈയിലെ തൊഴിലിനെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ഐഎച്ച്എസ് മാര്‍ക്കറ്റിലെ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡേവിഡ് ഓവന്‍ വ്യക്തമാക്കി. എന്നാല്‍ വരുംനാളുകളില്‍ പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് കമ്പനികള്‍ കണക്കുകൂട്ടുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

ദുര്‍ബലമായ ഡിമാന്റിനെ തുടര്‍ന്ന് കമ്പനികള്‍ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുന്നുണ്ട്. ദുബൈയിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡി ആയിരക്കണക്കിന് ജീവനക്കാരെയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. യുഎഇയിലുടനീളം ഇത്തരത്തിലുള്ള പ്രതിസന്ധി വ്യാപകമാണ്.അതേസമയം ദുബൈയിലെ യാത്രാ,ടൂറിസം വ്യവസായത്തിന് നേരിയ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച സര്‍വേയില്‍ വരുന്ന പന്ത്രണ്ട് മാസത്തിനകം ദുബൈയിലെ തൊഴിലവസരങ്ങള്‍ മെച്ചപ്പെടുമെന്നാണ് വിലയിരുത്തിയിരിക്കുന്നത്. അതേസമയം കൊറോണ പടരുന്ന സാഹചര്യത്തില്‍ ഗതാഗതം,ലോജിസ്റ്റിക്‌സ്,ടൂറിസം മേഖലയില്‍ തിരിച്ചടികള്‍ തുടങ്ങിയിട്ടുണ്ട്.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved